ETV Bharat / bharat

ഹിമാലയൻ കറുത്ത കരടികള്‍ക്ക് സംരക്ഷണമൊരുക്കാൻ പുനരധിവാസ കേന്ദ്രം ; ശൈത്യകാലത്ത് പ്രത്യേക ഭക്ഷണക്രമം - കരടികള്‍ക്കായി പുനരധിവാസ കേന്ദ്രം

ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ചൈന, പാകിസ്ഥാൻ എന്നിവടങ്ങളിലാണ് ഇവയെ പ്രധാനമായും കാണുന്നത്

Himalayan Black Bears  rehabilitation centre for Bear  Jammu and Kashmir wildlife protection  ഹിമാലയൻ കറുത്ത കരടികള്‍  കരടികള്‍ക്കായി പുനരധിവാസ കേന്ദ്രം  ശൈത്യകാലത്ത് പ്രത്യേക ഭക്ഷണക്രമം
ഹിമാലയൻ കറുത്ത കരടി
author img

By

Published : Feb 4, 2022, 8:26 PM IST

ശ്രീനഗർ : വംശനാശ ഭീഷണി നേരിടുന്ന ഹിമാലയൻ കറുത്ത കരടികള്‍ക്ക് (Himalayan Black Bears) സംരക്ഷണമൊരുക്കി ദച്ചിഗാം നാഷണൽ പാർക്കിന്‍റെ പുനരധിവാസ കേന്ദ്രം. ശൈത്യകാലത്ത് ആരോഗ്യ സ്ഥിതി നിലനിർത്തുന്നതിന്‍റെ ഭാഗമായി പ്രത്യേക ഭക്ഷണ ക്രമമാണ് നിലവിൽ കരടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജമ്മു&കാശ്മീർ വന്യജീവി സംരക്ഷണ വകുപ്പും, വന്യജീവി ചാരിറ്റി സംഘടനയായ എസ്ഒഎസും ചേർന്നാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്.

ഹിമാലയൻ കറുത്ത കരടികള്‍ക്ക് സംരക്ഷണമൊരുക്കാൻ പുനരധിവാസ കേന്ദ്രം

ALSO READ '2015ൽ ചൈനീസ് ആർമി ഭർതൃപിതാവിനെ കൊണ്ടുപോയി'; മിറത്തിന്‍റെ തിരിച്ചുവരവ് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു

വർഷം മുഴുവനും സീസണൽ പഴങ്ങൾ കരടികൾക്ക് നൽകാനാണ് തീരുമാനം. ശൈത്യകാലമായതിനാൽ നിലവിൽ ആപ്പിൾ, ചപ്പാത്തി, തേൻ, ശർക്കര ഈന്തപ്പഴം, പാൽ എന്നിവയാണ് നൽകുന്നത്. ഏഷ്യൻ കറുത്ത കരടികളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഹിമാലയൻ കറുത്ത കരടികള്‍. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ചൈന, പാകിസ്ഥാൻ എന്നിവടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.