ഷിംല: ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായിരുന്ന ഗംഗാദേവി അന്തരിച്ചു (Himachal Pradesh's oldest voter Gangadevi passes away) ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഗംഗാദേവിയുടെ അനന്തരവനാണ്. തിങ്കളാഴ്ച (13.11.23) രാവിലെ 7 മണിയോടെ കുളുവിലെ വീട്ടിലായിരുന്നു അന്ത്യം. 104 വയസ്സായിരുന്നു.
2022 ലെ ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കൂടിയ വോട്ടർ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഗംഗാദേവിയെ ആദരിച്ചിരുന്നു. മരണ വിവരം അറിഞ്ഞ് ജെപി നദ്ദ കുളുവിൽ എത്തിയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.ബിലാസ്‌പൂർ ജില്ലയിലെ ഒഹാറിലെ ഷീറ്റ്‌ല ക്ഷേത്രത്തിൽ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംസ്‌കാരം വൈകുന്നേരം ഒഹാർ ശ്മശാനത്തിൽ നടക്കുമെന്ന് ബിജെപി മീഡിയ ഇൻചാർജ് കരൺ നന്ദ പറഞ്ഞു. നിയമസഭ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ, സംസ്ഥാന പാർട്ടി അധ്യക്ഷൻ രാജീവ് ബിന്ദാൽ, മുൻ ബിജെപി നേതാക്കളും നിയമസഭാംഗങ്ങളും മുൻ മുഖ്യമന്ത്രിമാരായ ശാന്ത കുമാർ, പികെ ധുമാൽ, ദേശീയ വൈസ് പ്രസിഡന്‍റ് സൗദാൻ സിംഗ്, സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള അവിനാഷ് റായ് ഖന്ന, കോ-ഇൻചാർജ് സഞ്ജയ് ടണ്ടൻ എന്നിവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.