ETV Bharat / bharat

ഹിമാചലിൽ അലയടിക്കുക മോദി പ്രഭാവമോ ഭരണവിരുദ്ധ വികാരമോ? - ഹിമാചൽ പ്രദേശിൽ മോദി മാജിക്

തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവ ഉയർത്തി കോൺഗ്രസ് ശക്തമായ പ്രചാരണം ഹിമാചൽ പ്രദേശിൽ കാഴ്‌ച വയ്ക്കുമ്പോഴും പ്രവചനകളെ തച്ചുടയ്ക്കാൻ ബിജെപിക്ക് കഴിയുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജയ് കപൂർ എഴുതുന്നു.

himachal pradesh election  himachal pradesh election modi effect  government performance in himachal pradesh  congress in himachal pradesh  ഹിമാചലിൽ ഭരണവിരുദ്ധ വികാരം  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്  ഹിമാചൽ മോദി  ഹിമാചൽ കോൺഗ്രസ് പ്രചാരണം  ഭരണവിരുദ്ധ വികാരം  ഹിമാചൽ പ്രദേശിൽ മോദി മാജിക്  മാധ്യമപ്രവർത്തകൻ സഞ്ജയ് കപൂർ
ഹിമാചലിൽ അലയടിക്കുക മോദി പ്രഭാവമോ ഭരണവിരുദ്ധ വികാരമോ?
author img

By

Published : Nov 14, 2022, 2:34 PM IST

ഹിമാചൽ പ്രദേശിൽ മോദി മാജികിന്‍റെ പ്രതിഫലനമുണ്ടാകുമോ അതോ ഭരണവിരുദ്ധ വികാരം അലയടിക്കുമോ എന്ന ചോദ്യം നിലനിൽക്കുമ്പോഴും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന്‍റെ സൂചനയാണ് ഹിമാചലിലെ വോട്ടർമാർ നൽകുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും എങ്ങനെ ഭരണം പിടിച്ചെടുക്കാം എന്നതിനുള്ള തന്ത്രങ്ങൾ ഭരണകക്ഷിയായ ബിജെപിയ്ക്ക് അറിയാമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിശ്വസിക്കുമ്പോഴും ഏതു വിധേനെയും സംസ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതാക്കളും പാർട്ടി പ്രവർത്തകരും നടത്തുന്നത്.

ഇറങ്ങിക്കളിച്ച് മോദി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ സന്ദർശനത്തോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നത്. സംസ്ഥാന സർക്കാരിനെതിരെ താഴെത്തട്ടിൽ വർധിച്ചുവരുന്ന ഭരണവിരുദ്ധതയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റുകൾ വിതരണം ചെയ്‌തതിൽ പാർട്ടി നേതാക്കൾക്കിടയിൽ തന്നെയുള്ള കടുത്ത നീരസവും മനസിലാക്കി, പാർട്ടിയ്ക്കുള്ളിൽ ഉണ്ടാകുന്ന മുറുമുറുപ്പ് ഒഴിവാക്കുകയായിരുന്നു മോദിയുടെ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം.

വോട്ട് ചെയ്യുന്ന വേളയിൽ സ്ഥാനാർഥിയെ അവഗണിച്ച് താമര ചിഹ്നത്തിൽ മാത്രം ഓർക്കണമെന്നും മോദിജിയാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നതെന്ന് എന്ന് വിശ്വസിക്കണമെന്നും സോളനിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. 2014ൽ കേന്ദ്രത്തിൽ ഭരണം ലഭിച്ചതു മുതലാണ് ബിജെപി നരേന്ദ്ര മോദി പ്രഭാവത്തെ വളരെയധികം ആശ്രയിക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇത്തരം അവകാശവാദം സാധാരണമാണ്. എന്നാൽ വോട്ടർമാരാൽ തെരഞ്ഞെടുക്കപ്പെടുന്നവർ അപ്രസക്‌തരാണെന്നും സ്ഥാനാർഥിത്വം വെറും ഔപചാരികത മാത്രമാണെന്നുമുള്ള മോദിയുടെ വാക്കുകൾ ബിജെപി ടിക്കറ്റിൽ ആരു ജയിച്ചാലും താനും കേന്ദ്രവുമായിരിക്കും സംസ്ഥാനം ഭരിക്കുന്നതെന്നുള്ളതിന്‍റെ സൂചന കൂടിയാണ്.

എന്തൊക്കെ ചർച്ചയാകും: എന്തുകൊണ്ടാണ് സ്ഥാനാർഥികളെ അവഗണിച്ച് പാർട്ടിയ്ക്ക് വോട്ട് ചെയ്യാൻ പ്രധാനമന്ത്രിയ്ക്ക് ജനങ്ങളോട് അഭ്യർഥിക്കേണ്ടി വരുന്നത്? ബിജെപിയും കോൺഗ്രസും ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന സർവേകൾ മാത്രമല്ല ഇതിന് കാരണം. ജനങ്ങൾക്കിടയിൽ പ്രീതി നഷ്‌ടപ്പെട്ട മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അടങ്ങുന്ന പാർട്ടിയുടെ ഭരണക്രമീകരണമാണ് പ്രധാനമന്ത്രിയ്ക്ക് ഇങ്ങനെ പറയേണ്ടി വന്നതിന്‍റെ കാരണം.

പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും സംസ്ഥാനത്ത് നടത്തിയ കനത്ത പ്രചാരണങ്ങൾക്കിടയിലാണ് മോദിയുടെ പ്രസ്‌താവന എന്ന കാര്യം ഇതിനോടൊപ്പം കൂട്ടിച്ചേർക്കേണ്ടതാണ്. തന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ ഏതാനും നാളുകൾ ഹിമാചലിൽ ചെലവഴിച്ച പ്രധാനമന്ത്രിയ്ക്ക് ഹിമാചല്‍ രാഷ്‌ട്രീയത്തിലുള്ള അതീവ താത്പര്യവും ഇത് സൂചിപ്പിക്കുന്നു.

ഉയർന്ന ജാതിയിലുള്ളവരെന്ന് വിളിക്കപ്പെടുന്നവർ കൂടുതലുള്ള ഹിമാചൽ പ്രദേശിൽ ഹിന്ദു അടിത്തറ ഉറപ്പിക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിന് സമാനമായി ഹിമാചലിൽ തുടർഭരണം ലഭിച്ചാൽ ഏകീകൃത സിനിൽ കോഡ് നടപ്പിലാക്കുമെന്നതും പാർട്ടിയുടെ വാഗ്‌ദാനങ്ങളിൽ ഉൾപ്പെടുന്നു. ഹിന്ദു ദേശീയപാർട്ടി എന്ന നിലയിൽ പാർട്ടിയുടെ വിശ്വാസ്യതയുടെ പ്രതീകമായാണ് ഏകീകൃത സിവിൽ കോഡിനെ പാർട്ടി നേതൃത്വം കാണുന്നത്.

ക്ഷേത്രങ്ങൾ നവീകരിക്കുന്നതിലെയും രാജ്യത്തെ വിവിധ കോടതികളിലുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തർക്കവിഷയം ഉയർത്തിക്കൊണ്ട് വരുന്നതിലെയും പാർട്ടിയുടെ കടുത്ത ആത്മാർഥതയും ഇവിടെ പ്രസക്തമാണ്. ഹിന്ദു വിശ്വാസത്തിന്‍റെ സംരക്ഷകനായി സ്വയം ഉയർത്തിക്കാട്ടുന്നതിന് നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കാൻ തിരക്കേറിയ സംസ്ഥാന സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി മോദിയും സമയം കണ്ടെത്തിയിരുന്നു. ക്ഷേത്രങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് സംസ്ഥാനത്ത് കുതിച്ചുയരുന്ന വില, രൂക്ഷമായ തൊഴിലില്ലായ്‌മ എന്നിവ സൃഷ്‌ടിച്ച ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

തൊഴിലില്ലായ്‌മ ഹിമാചൽ പ്രദേശിൽ അതിരൂക്ഷമാണെന്നാണ് സമ്പദ്‌വ്യവസ്ഥയെ നിരീക്ഷിക്കുന്ന ഒരു ഏജൻസി വിലയിരുത്തുന്നത്. രണ്ട് വർഷത്തിലേറെയായി പ്രതിരോധ സേനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പരാജയമാണ് ഇതിന് പ്രധാന കാരണം. മറ്റ് സർക്കാർ ജോലികളിലെ നിയമനങ്ങളുടെയും സ്ഥിതി മറിച്ചല്ല. ഹിമാചൽ പ്രദേശിൽ മതപരമായ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാൽ പ്രാദേശിക തലത്തിൽ പ്രീതി നേടാം എന്ന് മനസിലാക്കി കോൺഗ്രസ് പാർട്ടിയും ചെറിയ രീതിയിൽ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

വാർധക്യ പെൻഷൻ പദ്ധതിയിലുണ്ടായ പോരായ്‌മകൾ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചപ്പോൾ സർക്കാർ ജോലികളിൽ നിയമനം നടക്കുന്നില്ലെന്നതാണ് പ്രിയങ്ക ഗാന്ധി ഉയർത്തിക്കാട്ടിയത്. സംസ്ഥാന തെരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുന്നതിൽ സർക്കാർ ജീവനക്കാർക്ക് നിരാകരിക്കാനാകാത്ത സ്വാധീനമുള്ളതിനാൽ സർക്കാർ ജോലികളിലെ നിയമനം ഹിമാചൽ പ്രദേശിൽ കടുത്ത പ്രശ്‌നം തന്നെയാണ്.

രണ്ടര ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരും രണ്ട് ലക്ഷത്തോളം സർക്കാർ ജീവനക്കാരുമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ ഈ സർക്കാർ ജീവനക്കാരുടെ സ്വാധീനം സംസ്ഥാന രാഷ്‌ട്രീയത്തിൽ വളരെ വലുതാണ്. എന്നാൽ മിക്കവാറും എല്ലാ വീടുകളിലും കേന്ദ്ര-സംസ്ഥാന സർവീസുകളിൽ പ്രവർത്തിക്കുന്ന കുറഞ്ഞത് ഒരാളെങ്കിലുമുണ്ട്. ഇത് കുടുംബങ്ങൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങളുടെ ഗുണം നേടാൻ സഹായിക്കുന്നു. പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) എന്ന ഈ വിഭാഗത്തിന്‍റെ ശക്തമായ ആവശ്യം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്ക് സൗജന്യ വാക്‌സിനേഷൻ നൽകിയെന്നതാണ് ബിജെപി ഉന്നയിക്കുന്ന മറ്റൊരു അവകാശവാദം. എന്നാൽ ഇത് ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടില്ല എന്നാണ് മനസിലാകുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ ടൂറിസം മേഖലയിൽ വൻ ഇടിവാണ് ഉണ്ടായത്. നിരവധി ഹോട്ടലുടമകളാണ് തങ്ങളുടെ ബിസിനസുകൾ അടച്ചുപൂട്ടേണ്ടതിന്‍റെ വക്കിലെത്തിയത്. കൊവിഡിന് ശേഷം സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും അത് കൊവിഡിന് മുൻപുള്ള തലത്തിലേക്ക് എത്തിയിട്ടില്ല.

ആപ്പിന്‍റെ അട്ടിമറി എവിടെ വരെ: ഏതാനും മാസങ്ങൾക്ക് മുൻപ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഒരു പഞ്ചാബ് മോഡൽ അട്ടിമറി ഹിമാചൽ പ്രദേശിൽ നടത്താൻ ആം ആദ്‌മി പാർട്ടി ലക്ഷ്യമിട്ടിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഭൂപടത്തിലില്ലാത്ത വിധം 'ആപ്പ്' വിസ്‌മൃതിയിലേക്ക് മറഞ്ഞു. ആം ആദ്‌മി പാർട്ടിയുടെ സ്വാധീനം ത്രികോണ മത്സരത്തിൽ കോൺഗ്രസിന് വെല്ലുവിളിയാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. എന്നാൽ ഇപ്പോൾ പാർട്ടിയെ കുറിച്ച് ആരും സംസാരിക്കാത്ത തരത്തിലേക്ക് കാര്യങ്ങൾ വന്നെത്തി. പാർട്ടിയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.

ജയിക്കാനുറച്ച് കോൺഗ്രസും: 68 നിയമസഭ സീറ്റുകളിലായി 400ഓളം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എന്നാൽ ബിജെപി-കോൺഗ്രസ് പോരാട്ടമാകാനാണ് സാധ്യത. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമാണ് ബിജെപിക്കെതിരായ ആരോപണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ പ്രിയങ്ക ഗാന്ധി നടത്തിയ റാലികൾക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്. പ്രചാരക എന്ന നിലയിലുള്ള പ്രിയങ്ക ഗാന്ധിയുടെ ജനപ്രീതി ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുന്നു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭാവത്തിലാണ് കാമ്പയ്‌ന്‍റെ ചുക്കാൻ പിടിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയത്. എന്നാൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നത് എന്നത് പല വോട്ടർമാരിലും അമ്പരപ്പാണ് ഉണ്ടാക്കിയത്. ഭാരത് ജോഡോ യാത്ര ഹിമാചൽപ്രദേശിലെ അദ്ദേഹത്തിന്‍റെ ജനപ്രീതി ഉയർത്താൻ കാരണമായി എന്നാണ് ഭാരത് ജോഡോ യാത്ര ട്രാക്ക് ചെയ്യുന്ന ഒരു വോട്ടർ പറഞ്ഞത്.

കൂടാതെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പ്രചാരണങ്ങൾക്ക് കൂട്ടായ നേതൃത്വത്തിന്‍റെ പിന്തുണ ഉണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആനന്ദ് ശർമയെ പോലെ അതൃപ്‌തിയുള്ള നേതാക്കൾ വരെ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് കളത്തിലിറങ്ങിയിരുന്നു. ഷിംലയിലെ അട്ടിമറി സാധ്യതകളെക്കുറിച്ചുള്ള അഭിപ്രായ സർവേകളും പ്രതിപക്ഷ പാർട്ടികളിൽ ആവേശവുമൊക്കെയുണ്ടെങ്കിലും ചില സർവേകളുടെ ഫലങ്ങളും മുൻധാരണകളും പ്രതീക്ഷകളും മറികടക്കാൻ ബിജെപിക്ക് കഴിയുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജയ് കപൂർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.