ETV Bharat / bharat

Himachal Monsoon| ഹിമാചലിൽ മരണം വിതച്ച് മണ്‍സൂണ്‍; മഴക്കെടുതിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 80 പേർ

പ്രാഥമിക കണക്കുകൾ പ്രകാരം 3,000- 4,000 കോടി രൂപയുടെ നാശനഷ്‌ടം സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു വ്യക്‌തമാക്കി

ഹിമാചൽ മഴ  ഹിമാചൽ വെള്ളപ്പൊക്കം  ഉത്തരേന്ത്യയിൽ കനത്ത മഴ  കാലവർഷം  ഹിമാചലിൽ മഴക്കെടുതിയിൽ 80 പേർ കൊല്ലപ്പെട്ടു  എമർജൻസി റെസ്‌പോണ്‍സ് സെന്‍റർ  വെള്ളപ്പൊക്കം  monsoon  Himachal monsoon  Himachal monsoon rains death toll rises  മരണം വിതച്ച് മഴക്കെടുതി
ഹിമാചലിൽ മരണം വിതച്ച് മണ്‍സൂണ്‍
author img

By

Published : Jul 12, 2023, 9:16 AM IST

ഷിംല : ഹിമാചൽ പ്രദേശിൽ ജൂണ്‍ 24ന് കാലവർഷം ആരംഭിച്ചത് മുതൽ ഇതിനകം മഴക്കെടുതികളിൽ 80 പേർ മരിച്ചതായി ഹിമാചൽ പ്രദേശ് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ശനിയാഴ്‌ച മുതൽ ആരംഭിച്ച കനത്ത മഴയിൽ മാത്രം 31 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 1,300 ഓളം റോഡുകൾ തടസപ്പെടുകയും 40 പ്രധാന പാലങ്ങൾ തകരുകയും ചെയ്‌തു. ജൂണ്‍ 24 ന് കാലവർഷം ആരംഭിച്ചതിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ ആകെ നഷ്‌ടം 1,050 കോടി രൂപയാണെന്ന് സംസ്ഥാന എമർജൻസി റെസ്‌പോണ്‍സ് സെന്‍റർ വ്യക്‌തമാക്കി.

കേന്ദ്രത്തിൽ നിന്നുള്ള കണക്ക് പ്രകാരം 80 പേരാണ് ഇതിനകം മരിച്ചത്. 10 പേരെ ഇപ്പോഴും കാണാനില്ല. ഇതുവരെ റിപ്പോർട്ട് ചെയ്‌ത 80 മഴ മരണങ്ങളിൽ 24 എണ്ണം റോഡപകടങ്ങൾ മൂലമാണ്. 21 മരണം ഉരുൾപൊട്ടൽ മൂലവും, 12 എണ്ണം ഉയരത്തിൽ നിന്ന് വീണത് മൂലവും, ഏഴ് മുങ്ങി മരണവും, അഞ്ച് മരണം മിന്നൽ പ്രളയം കാരണവും, നാല് മരണം വൈദ്യുതാഘാതം മുലവും, രണ്ട് മരണം പാമ്പ് കടി മൂലവുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1,299 റോഡുകൾ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തടസപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്നതിനാലും, വെള്ളപ്പൊക്കം കാരണവും ചണ്ഡിഗഡ്- മണാലി- ഷിംല- കൽക്ക ദേശീയ പാതകൾ അടച്ചതിനാൽ ഷിംലയിലും മണാലിയിലും അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെട്ടു. സംസ്ഥാനത്താകെ 3,737 ജലവിതരണ പദ്ധതികളെ മഴ ബാധിച്ചു. 79 വീടുകൾ പൂർണമായും 333 വീടുകൾ ഭാഗികമായും തകർന്നു.

4000 കോടിയുടെ നഷ്‌ടം : ഹിമാചൽ റോഡ്‌വേസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ 1,284 റൂട്ടുകളിലെ ബസ് സർവീസ് താത്‌കാലികമായി നിർത്തി വച്ചതായി അധികൃതർ അറിയിച്ചു. കുളുവിലെ സൈഞ്ച് മേഖലയിൽ മാത്രം 40 കടകളും 30 വീടുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അറിയിച്ചു. കാസോൾ, മണികരൻ, ഖീർ ഗംഗ, പുൾഗ മേഖലകളിൽ മുഖ്യമന്ത്രി വ്യോമ നിരീക്ഷണം നടത്തി.

ശേഷം കുളുവിൽ കുടുങ്ങിയ വിനോദ സഞ്ചാരികളുമായി സംവദിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രാഥമിക കണക്കുകൾ പ്രകാരം 3,000- 4,000 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്‌തമാക്കി.

വിനോദ സഞ്ചാരികൾക്കായി രക്ഷാപ്രവർത്തനം : ചന്ദേർത്താലിൽ 250 വിനോദസഞ്ചാരികളും, ലാഹോൾ- സ്‌പിറ്റി ജില്ലയിലെ സിസ്സുവിൽ 300 വിനോദ സഞ്ചാരികളും, മണ്ഡി ജില്ലയുടെ ചില ഭാഗങ്ങളിൽ 300 വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒഫീഷ്യേറ്റിങ് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് സത്വന്ത് അത്വാൾ പറഞ്ഞു.

ചൊവ്വാഴ്‌ച മഴ കുറഞ്ഞതിനാൽ തന്നെ ബുധനാഴ്‌ചയോടെ രക്ഷാപ്രവർത്തനം നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയിൽ താറുമാറായ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ ഊർജിതമാക്കി. ജബ്ലിക്ക് സമീപം ചക്കി മോർ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട ഷിംല- കൽക്ക ഹൈവേയുടെ വണ്‍വേ ഗതാഗതത്തിനായി ഭാഗികമായി പുനഃസ്ഥാപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജൂലൈ 15 വരെ മഴ അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന്‍റെ മത്സര പരീക്ഷ ഓഗസ്റ്റ് 20ലേക്ക് മാറ്റിയിട്ടുണ്ട്.

കനത്ത ചെളിവെള്ളം കുടിവെള്ള പമ്പിങിനെയും ബാധിച്ചു. അതിനാൽ തന്നെ ടാങ്കറുകൾ വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. തുടർച്ചയായ നാലാം ദിവസവും കുടിവെള്ള വിതരണമില്ല. ചൊവ്വാഴ്‌ച ഷിംലയിൽ ശരാശരി 42-45 മില്ലി ലിറ്റർ വെള്ളമാണ് വിതരണം ചെയ്‌തത്. ഷിംല, സിർമൗർ, കിന്നൗർ ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.