മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് മൂലം പല ഭാഗങ്ങളിലും ഗതാഗത തടസം അനുഭവപ്പെട്ടു. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായതോടെ ട്രെയിനുകള്‍ 20-25 മിനിറ്റ് വൈകിയാണ് ഓടുന്നത്.
കുർള-വിദ്യാവിഹാർ സ്ലോ പാത അതിവേഗ പാതയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ട്രാൻസ്-ഹാർബർ പാതയില്‍ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു.
Also read: ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാത അടുത്ത വര്‍ഷം
അതേസമയം, നഗര പ്രദേശങ്ങളില്‍ നേരിയ തോതിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതി ശക്തമായും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുംബൈയ്ക്ക് പുറമേ താനെ, നവി മുംബൈ, പല്‍ഘാര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിയ്ക്കുന്നുണ്ട്.