ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി ജൂൺ 21ന് വാക്‌സിൻ സ്വീകരിച്ചവരിൽ അഞ്ചിൽ മൂന്ന് പേരും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും ഇത് സന്തോഷം നൽകുന്നതാണെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. സർക്കാർ പുറത്തു വിട്ട വിവര പ്രകാരം ജൂൺ 21ന് 88.09 ലക്ഷംകൊവിഡ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്.
-
It is heartening to note that 3/5 persons vaccinated in the stepped up drive on Monday were from rural areas, where the majority of population resides. My compliments to the Centre & various States for working in a coordinated manner in a truly ‘Team India’ spirit.
— Vice President of India (@VPSecretariat) June 23, 2021 " class="align-text-top noRightClick twitterSection" data="
">It is heartening to note that 3/5 persons vaccinated in the stepped up drive on Monday were from rural areas, where the majority of population resides. My compliments to the Centre & various States for working in a coordinated manner in a truly ‘Team India’ spirit.
— Vice President of India (@VPSecretariat) June 23, 2021It is heartening to note that 3/5 persons vaccinated in the stepped up drive on Monday were from rural areas, where the majority of population resides. My compliments to the Centre & various States for working in a coordinated manner in a truly ‘Team India’ spirit.
— Vice President of India (@VPSecretariat) June 23, 2021
ഇന്ത്യയുടെ ഭൂരിഭാഗം ആളുകളും ജീവിക്കുന്ന ഗ്രാമങ്ങളിൽ വാക്‌സിനേഷൻ ഡ്രൈവിലൂടെ അഞ്ചിൽ മൂന്ന് പേരും വാക്‌സിൻ സ്വീകരിച്ചത് സന്തോഷം നൽകുന്നതാണെന്നും 'ടീം ഇന്ത്യ' പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും പ്രവർത്തിക്കുന്നതിന് അഭിനന്ദനം അർഹിക്കുന്നതാണെന്നും വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ കൊവിഡ് മാർഗനിർദേശങ്ങൾ പ്രകാരം ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലേക്കാണ് 64 ശതമാനം വാക്‌സിനും വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാരുകൾ മികച്ച പ്രവർത്തനമാണ് കാഴ്‌ച വക്കുന്നതെന്നും ഒപ്പം ജനം സ്വയം മുന്നോട്ട് വന്ന് വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിലൂടെ 29 കോടിയിലധികം ആളുകൾ വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
READ MORE: 29.35 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം