ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. അദ്ദേഹത്തോടൊപ്പം ഭാര്യയും ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍റ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു. ഭാര്യ നൂട്ടന്‍ ഗോയല്‍ വാക്‌സിന്‍ എടുത്ത ശേഷമാണ് അദ്ദേഹം വാക്‌സിന്‍ എടുത്തത്. മാര്‍ച്ച് 1 മുതല്‍ രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്കും, 45-59 വയസിന് ഇടയിലുള്ള മറ്റ് അസുഖബാധിതര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.
രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ആശയക്കുഴപ്പം ഒഴിവാക്കണമെന്നും വാക്‌സിന്‍ സ്വീകരിച്ചതിനെ തുടർന്ന് ആരും ഇതുവരെ രാജ്യത്ത് മരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ എടുത്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അത് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെടുത്തുവാന്‍ കഴിയില്ലെന്നും അത്തരം മരണങ്ങളെല്ലാം തന്നെ ശാസ്‌ത്രീയമായി വിലയിരുത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.