ഗാന്ധിനഗർ: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനെ സംബന്ധിക്കുന്ന കോൺഗ്രസിന്‍റെ ഹർജി ഹൈക്കോടതി തള്ളി.തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടത്തുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 21, 28 ദിവസങ്ങളിലാണ് ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 21നും മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, താലൂക്ക് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 28നുമാണ് നടക്കുന്നത്.
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ ഹർജി ഹൈക്കോടതി തള്ളി - ഗുജറാത്ത് തെരഞ്ഞെടുപ്പ് വാർത്ത
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടത്തുമെന്ന തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്