ETV Bharat / bharat

ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഹവാല ഇടപാടുകാരൻ അറസ്റ്റിൽ - അറസ്റ്റിൽ

ജോഗ്‌ബാനി പൊലീസും എസ്എസ്ബിയുടെ 56-ാം സേനാംഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഹവാല ഇടപാടുകാരൻ അറസ്റ്റിലായത്.

India Nepal border  Hawala trader arrested  Hawala trader arrested in Araria  Araria crime news  Hawala trade  Hawala trade in india  ഇന്ത്യ-നേപ്പാൾ അതിർത്തിഇന്ത്യ-നേപ്പാൾ അതിർത്തി  ഹവാല ഇടപാടുകാരൻ  ഹവാല  അറസ്റ്റിൽ  എസ്എസ്ബി
ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഹവാല ഇടപാടുകാരൻ അറസ്റ്റിൽ
author img

By

Published : Sep 11, 2021, 1:37 PM IST

പട്‌ന: പൊലീസും എസ്എസ്ബി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തി ജില്ലയായ അരാരിയയിലെ ജോഗ്‌ബാനിയിൽ ഹവാല ഇടപാടുകാരൻ അറസ്റ്റിലായി. ലക്ഷ്‌മൺ കുമാർ സാഹ്(29) ആണ് അറസ്റ്റിലായത്. 12 ലക്ഷം നേപ്പാളി രൂപയും ബൈക്കും ഇയാളിൽ നിന്ന് കണ്ടെടുത്തു.

ജോഗ്‌ബാനി പൊലീസും എസ്എസ്ബിയുടെ 56-ാം സേനാംഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ചാണക്യ ജോഗ്‌ബാനിക്ക് സമീപമുള്ള ചാണക്യ ചൗകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേപ്പാളിലെ ബിരത്നഗറിലെ ബുദ്ധനഗർ സ്വദേശിയാണ് ലക്ഷമൺ കുമാർ. വൻ തുകയുമായി ഹവാല ഇടപാടുകാരൻ നേപ്പാളിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്ന് പൊലീസും എസ്എസ്ബിയും അറിയിച്ചു.

നേപ്പാൾ രജിസ്ട്രേഷനിലുള്ള ബൈക്കിൽ ചാണക്യ ചൗക് വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഹെൽമെറ്റിന്‍റെയും ബൈക്കിന്‍റെ സീറ്റിന്‍റെയും അടിയിൽ നിന്നാണ് പണം പിടികൂടിയത്.

നാല് ലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്നാണെന്നും 8 ലക്ഷം രൂപ കുരുമുളക്, പാവൽ, കടല എന്നിവ കടത്താനായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പിടിയിലായ സാഹ് പറഞ്ഞു. ഫോർബ്‌സ്‌ഗഞ്ചിലെ വ്യവസായിയായ രൂപേഷിന്‍റെ നിർദേശപ്രകാരം ജോഗ്‌ബാനിയിലെ ലളിതിൽ നിന്നാണ് പണം വാങ്ങിയതെന്ന് സാഹ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജോഗ്ബാനി സ്റ്റേഷൻ ഓഫിസർ അഫ്‌താബ് അഹമദ് പറഞ്ഞു.

AlsoRead:മുഈനലിക്ക് ഇ.ഡിയുടെ നോട്ടീസ്;17ന് ഹാജരാകാൻ നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.