ETV Bharat / bharat

ലൈംഗികാതിക്രമ പരാതിയില്‍ കേസ്; ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു - BJP

ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ തന്‍റെ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറുകയാണെന്ന് സന്ദീപ് സിങ്.

Haryana Sports Minister Sandeep Singh  Sandeep Singh handed over his department to the CM  allegation of molestation on sandeep singh  National athlete accuses Sandeep Singh  fir against haryana sports minister sandeep singh  National athlete accuses Haryana Sports Minister  Haryana CM Manohar Lal Khattar  Haryana Sports Minister Sandeep Singh  Sandeep Singh  manohar Lal Khattar  ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു  സന്ദീപ് സിങ്  മനോഹർ ലാൽ ഖട്ടര്‍  സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്  ബിജെപി  BJP  സന്ദീപ് സിങ് രാജിക്കത്ത് കൈമാറി
ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു
author img

By

Published : Jan 1, 2023, 1:58 PM IST

ചണ്ഡീഗഡ്: ഹരിയാന കായിക വകുപ്പ് മന്ത്രി സന്ദീപ് സിങ് രാജിവച്ചു. വനിത കോച്ചിന്‍റെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. രാജിക്കത്ത് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് കൈമാറി.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഇന്ത്യൻ ഹോക്കി ടീം മുന്‍ നായകന്‍ കൂടിയായ ബിജെപി നേതാവ് തള്ളി. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ തന്‍റെ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറുകയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളത്.

ആരോപണങ്ങൾ ശരിയായ രീതിയിൽ അന്വേഷിക്കപ്പെടണം. സത്യം പുറത്തുവരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും സന്ദീപ് സിങ്‌ പറഞ്ഞു. വനിത ജൂനിയര്‍ അത്‌ലറ്റിക് കോച്ചിന്‍റെ പരാതിയില്‍ ചണ്ഡീഗഡ് പൊലീസാണ് സന്ദീപ് സിങ്ങിനെതിരെ കേസെടുത്തത്.

ലൈംഗികാതിക്രമത്തിന് പുറമെ അന്യായമായി തടഞ്ഞുവച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അതേസമയം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മന്ത്രിയുടെ ക്യാമ്പ് ഓഫിസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്ക് ഔദ്യോഗിക ജോലികൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതി ആരോപിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.