ഛത്തീസ്‌ഗഢ് : ഹരിയാനയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 19 മരണവും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7,67,900 ആയി ഉയർന്നു.
അതേസമയം 195 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 7,56,426 പേരാണ് രോഗമുക്തരായത്. നിലവില്‍ 2,160 പേരാണ് ചികിത്സയിലുള്ളത്. 9,314 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
Also read: തെലങ്കാനയില്‍ 1,114 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,28,709 ആയി ഉയർന്നു.
വൈറസ് ബാധിച്ച് 1,358 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,90,660 ആയി. രോഗം ഭേദമായതിനെ തുടർന്ന് 68,817 പേരെ ഡിസ്‌ചാർജ് ചെയ്‌തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2,89,94,855 ആയി.
രാജ്യത്ത് നിലവിൽ 6,43,194 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. രോഗമുക്തി നിരക്ക് 96.56 ഉം പോസിറ്റിവിറ്റി നിരക്ക് 2.67 ആണ്.