കർണാൽ : കഴിഞ്ഞ ദിവസം രാത്രി ഹരിയാനയിലെ കർണാൽ റെയിൽവേ സ്‌റ്റേഷനിലേക്ക് കടന്നുവന്ന വിഐപിയെ കണ്ട് യാത്രക്കാരും ഉദ്യോഗസ്ഥരും ഒന്ന് ഞെട്ടി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി. മരം കോച്ചുന്ന തണുപ്പത്ത് ഏതാനുംപേർ റെയിൽവേ സ്‌റ്റേഷനിലെ തുറസായ സ്ഥലത്ത് കിടന്നുറങ്ങുന്നുണ്ടെന്നറിഞ്ഞ് വന്നതാണ് സ്ഥലം എംഎൽഎ കൂടിയായ അദ്ദേഹം. അവിടെയെത്തി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, തണുപ്പത്ത് കിടക്കുന്നവരെ ഉടൻ തൊട്ടടുത്ത ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാന്‍ നിർദേശം നൽകി (Haryana CM Visits Karnal Railway Station).
മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് അവരെ തൊട്ടടുത്ത അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതുകൂടാതെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുവേണ്ട ക്രമീകരണങ്ങൾ തയാറാക്കാൻ തന്‍റെ വ്യക്തിഗത ഫണ്ടിൽനിന്ന് രണ്ടര ലക്ഷം രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്. ഇതിൻ്റെ ചിത്രങ്ങളും അദ്ദേഹം തൻ്റെ എക്‌സ് പേജിൽ പോസ്‌റ്റ് ചെയ്‌തു. "സ്ഥലത്ത് കണ്ട നിർധനരായ ആളുകളെ ഉടൻ തന്നെ സുരക്ഷ വാഹനത്തിൽ നൈറ്റ് ഷെൽട്ടറിലേക്ക് കൊണ്ടുപോയി. എൻ്റെ സ്വകാര്യ ഫണ്ടിൽ നിന്ന് 2.50 ലക്ഷം രൂപ അനുവദിക്കുകയും അവർക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യാൻ ജില്ല കലക്‌ടർക്ക് നിർദേശം നൽകുകയും ചെയ്‌തു." മുഖ്യമന്ത്രി എക്‌സില്‍ പറഞ്ഞു (Manohar Lal Khattar at Karnal Railway Station).
-
करनाल रेलवे स्टेशन पर कड़ाके की ठंड में कुछ लोगों के खुले में रात बिताने की सूचना पर तुरंत स्थिति का जायज़ा लिया।
— Manohar Lal (@mlkhattar) January 13, 2024 " class="align-text-top noRightClick twitterSection" data="
मौके पर जो जरूरतमन्द लोग दिखे उन्हें तुरंत अपने सिक्योरिटी वाहन से रैन बसेरा पहुंचवाया।
उनके खाने-पीने की उचित व्यवस्था के लिए अपने निजी कोष से 2.50 लाख रुपये की… pic.twitter.com/ZqCNhgahy8
">करनाल रेलवे स्टेशन पर कड़ाके की ठंड में कुछ लोगों के खुले में रात बिताने की सूचना पर तुरंत स्थिति का जायज़ा लिया।
— Manohar Lal (@mlkhattar) January 13, 2024
मौके पर जो जरूरतमन्द लोग दिखे उन्हें तुरंत अपने सिक्योरिटी वाहन से रैन बसेरा पहुंचवाया।
उनके खाने-पीने की उचित व्यवस्था के लिए अपने निजी कोष से 2.50 लाख रुपये की… pic.twitter.com/ZqCNhgahy8करनाल रेलवे स्टेशन पर कड़ाके की ठंड में कुछ लोगों के खुले में रात बिताने की सूचना पर तुरंत स्थिति का जायज़ा लिया।
— Manohar Lal (@mlkhattar) January 13, 2024
मौके पर जो जरूरतमन्द लोग दिखे उन्हें तुरंत अपने सिक्योरिटी वाहन से रैन बसेरा पहुंचवाया।
उनके खाने-पीने की उचित व्यवस्था के लिए अपने निजी कोष से 2.50 लाख रुपये की… pic.twitter.com/ZqCNhgahy8
Also Read: ഡൽഹിയിൽ അതിശൈത്യം ; അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് ജനുവരി 12 വരെ അവധി
ശീത തരംഗത്തിന് സാധ്യത : ജനുവരി 13 മുതൽ 15 വരെ ഹരിയാനയിലെയും ചണ്ഡീഗഢിലെയും ചില ഭാഗങ്ങളിൽ ശീത തരംഗമോ അതി ശീത തരംഗങ്ങമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതി കഠിനമായ തണുപ്പിനെത്തുടർന്ന് ഫോഗ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
'പഞ്ചാബ്, ഹരിയാന, ഡൽഹി, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് പാളി വ്യാപിച്ചുകിടക്കുന്നു. ഹൈവേകളിലെ യാത്രക്കാർ ഫോഗ് ലൈറ്റുകൾ ഉപയോഗിച്ച് വളരെ ശ്രദ്ധാപൂർവം മാത്രമേ വാഹനം ഓടിക്കാവൂ' -കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗിക എക്‌സ് പേജിൽ പോസ്‌റ്റ് ചെയ്‌തു.
-
Fog conditions observed (at 0530 hours IST of today): Very dense fog in isolated pockets of Punjab, Haryana, Delhi, Bihar, East U.P; Dense fog in isolated pockets of Jammu, Chandigarh, W.P, Assam and South Interior Karnataka; Moderate fog in Tripura, Andhra Pradesh and Tamil Nadu pic.twitter.com/1qbGIJUZNW
— India Meteorological Department (@Indiametdept) January 14, 2024 " class="align-text-top noRightClick twitterSection" data="
">Fog conditions observed (at 0530 hours IST of today): Very dense fog in isolated pockets of Punjab, Haryana, Delhi, Bihar, East U.P; Dense fog in isolated pockets of Jammu, Chandigarh, W.P, Assam and South Interior Karnataka; Moderate fog in Tripura, Andhra Pradesh and Tamil Nadu pic.twitter.com/1qbGIJUZNW
— India Meteorological Department (@Indiametdept) January 14, 2024Fog conditions observed (at 0530 hours IST of today): Very dense fog in isolated pockets of Punjab, Haryana, Delhi, Bihar, East U.P; Dense fog in isolated pockets of Jammu, Chandigarh, W.P, Assam and South Interior Karnataka; Moderate fog in Tripura, Andhra Pradesh and Tamil Nadu pic.twitter.com/1qbGIJUZNW
— India Meteorological Department (@Indiametdept) January 14, 2024
എക്‌സ്പ്രസ് ഹൈവേകളിൽ രാവിലെ മൂടൽമഞ്ഞ് കുറയുന്നത് വരെ യാത്രകൾ നിർത്തിവയ്ക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അമൃത്‌സർ, ചണ്ഡീഗഡ്, പട്യാല, അംബാല, ഗംഗാനഗർ, പാലം, സഫ്‌ദർജംഗ്, ലഖ്‌നൗ എന്നിവിടങ്ങളിൽ മുന്നിലുള്ളത് കാണാനാകാത്ത വിധം മഞ്ഞ് റിപ്പോർട്ട് ചെയ്‌തതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി.