ശ്രീനഗര്‍ : ശ്രീനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സൈനികന്‍റെ ബാഗില്‍ നിന്നും ഗ്രനേഡ് കണ്ടെടുത്തു. തിങ്കളാഴ്‌ച രാവിലെ 9.30 ഓടെയാണ് സംഭവം. വിമാനത്താവളത്തിലെ ഡ്രോപ്പ് ഗേറ്റില്‍ സ്‌ക്രീനിങ്ങിനിടെയാണ് യാത്രക്കാരനായ സൈനികന്‍റെ ബാഗില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡ് കണ്ടെടുത്തത്.
തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ബാലാജി സമ്പത്ത് എന്നയാളുടെ ബാഗാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ശ്രീനഗറില്‍ നിന്ന് ഡല്‍ഹി വഴി ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സ്‌ക്രീനിങ് ജീവനക്കാർ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
-
Baggage screening staff found a live hand grenade during the screening of check-in baggage of an army trooper at Srinagar Intn'l Airport. The native of Tamil Nadu's Vellore was going on leave. The screening staff alerted CRPF personnel on duty. Probe underway: Sources
— ANI (@ANI) May 2, 2022 " class="align-text-top noRightClick twitterSection" data="
">Baggage screening staff found a live hand grenade during the screening of check-in baggage of an army trooper at Srinagar Intn'l Airport. The native of Tamil Nadu's Vellore was going on leave. The screening staff alerted CRPF personnel on duty. Probe underway: Sources
— ANI (@ANI) May 2, 2022Baggage screening staff found a live hand grenade during the screening of check-in baggage of an army trooper at Srinagar Intn'l Airport. The native of Tamil Nadu's Vellore was going on leave. The screening staff alerted CRPF personnel on duty. Probe underway: Sources
— ANI (@ANI) May 2, 2022
Also read: ബാഗിനുള്ളില്‍ ഒളിപ്പിച്ച പഴയ ഗ്രനേഡ് കണ്ടെത്തി; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം
തുടര്‍ന്ന് ഇയാളെ ഹുമ്മാമാ പൊലീസിന് കൈമാറിയതായി വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.