മുംബൈ: കൊവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ 'ജാൻ ഹെ തോ ജഹാം ഹെ' ക്യാമ്പെയിനില്‍ ഹജ്ജ് കമ്മിറ്റികൾ, വഖഫ് ബോർഡ്, സെൻട്രൽ വഖഫ് കൗൺസിൽ, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
വാക്‌സിനേഷന്‍ സംബന്ധിച്ച് നിലവിലുള്ള അഭ്യൂഹങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ഹജ്ജ് കമ്മിറ്റികൾ, വഖഫ് ബോർഡ്, സെൻട്രൽ വഖഫ് കൗൺസിൽ, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ സാമൂഹിക, വിദ്യാഭ്യാസ സംഘടനകളെ 'ജാൻ ഹെ തൊ ജഹാം ഹെ' ക്യാമ്പെയിനില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
മുംബൈയിലെ ചേരി പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്ന 'ഭംല ഫൗണ്ടേഷൻ' എന്ന സന്നദ്ധ സംഘടനയേയും മുസ്ലീം പുരോഹിതന്മാരേയും കേന്ദ്രമന്ത്രി പ്രശംസിച്ചു. ചേരി പ്രദേശങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മുംബൈയിലെ വിവിധ മസ്‌ജിദ് കമ്മിറ്റികളിൽ നിന്നുള്ള മൗലാനകളും മൗലവികളും മുന്നോട്ട് വരണമെന്ന് 'ഭംല ഫൗണ്ടേഷൻ' അഭ്യര്‍ത്ഥിച്ചിരുന്നു. വാക്‌സിനേഷനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് പുറമേ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും സംഘടന നടത്തുന്നുണ്ട്.
Also read: 60 ലക്ഷം രോഗികള്‍ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചതായി കേന്ദ്രസർക്കാർ