ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവതിക്കും സുഹൃത്തിനും നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ ആക്രമണം. അജ്ഞാതരായ ആക്രമണകാരികളുടെ വെടിയേറ്റ പൂജാ ശർമ (28)യെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന ആൺ സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 11.45നാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന വിപ്രോ ജീവനക്കാരായ പൂജക്കും സുഹൃത്ത് സാഗറിനും നേരെ ആക്രമണം ഉണ്ടായത്.
ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കാറിന്റെ സൈഡ് ഗ്ലാസിലൂടെ വെടിയുതിർക്കുകയായിരുന്നുവെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. കാർ മോഷണമായിരുന്നു അക്രമസംഘത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.