തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബു (Mahesh Babu) ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഗുണ്ടൂര്‍ കാര'ത്തിനായി (Guntur Kaaram). സംക്രാന്തി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്ന ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
'ഗുണ്ടൂര്‍ കാര'ത്തിലെ രണ്ടാമത്തെ ഗാനം (Guntur Kaaram second single) നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ 'ഓ മൈ ബേബി' (Oh My Baby song) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.
Also Read: 'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം'; ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നില്‍
ഒരു ദിവസം തികയും മുന്‍പ് തന്നെ 'ഓ മൈ ബേബി' ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. 2,731,530 കാഴ്‌ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ 14-ാം സ്ഥാനത്താണിപ്പോള്‍ ഗാനം. സരസ്വതി പുത്ര രാജജോഗയ്യ ശാസ്‌ത്രിയുടെ ഗാന രചനയില്‍ തമന്‍ എസ്സിന്‍റെ സംഗീതത്തില്‍ ശില്‍പ റാവു ആലപിച്ച ഈ മനോഹര ഗാനം പ്രേക്ഷകഹൃദയം കവര്‍ന്നിരിക്കുകയാണ്.
നേരത്തെ പുറത്തിറങ്ങിയ 'ഗുണ്ടൂർ കാര'ത്തിലെ ആദ്യ ഗാനം 'ദം മസാല'യും (Dum Masala song) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു (Guntur Kaaram first song). ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു (Guntur Kaaram teaser). യൂട്യൂബ് ട്രെന്‍ഡിങ്ങിലും ടീസര്‍ ഇടംപിടിച്ചിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു 'ഗുണ്ടൂർ കാരം' ടീസര്‍. മഹേഷ് ബാബുവിന്‍റെ അത്യുഗ്രന്‍ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നായിരുന്നു ടീസര്‍.
Also Read: ഒറ്റ ഫ്രെയിമിൽ നാല് ഇതിഹാസങ്ങൾ ഒന്നിച്ചപ്പോള്‍... ദീപാവലി ആഘോഷിച്ച് താരങ്ങള്‍
മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീലീലയും മീനാക്ഷി ചൗധരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗപതി ബാബു, രമ്യാ കൃഷ്‌ണ, ജയറാം, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്‍റെ ബാനറിൽ എസ് രാധാകൃഷ്‌ണ ആണ് സിനിമയുടെ നിർമാണം. ത്രിവിക്രം ശ്രീനിവാസ് (Trivikram Srinivas) ആണ് സിനിമയുടെ സംവിധാനം. 2024 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക (Guntur Kaaram Release).
ഇതാദ്യമായല്ല മഹേഷ് ബാബുവും ത്രിവിക്രവും ഒന്നിക്കുന്നത്. 'അത്താടു', 'ഖലേജ' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ ഇരുവരും ഒന്നിച്ചിട്ടുണ്ട്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഗുണ്ടൂര്‍ കാരം' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നത് (Mahesh Babu Trivikram Srinivas collaboration).
Also Read: SSMB29 | മഹേഷ് ബാബു - രാജമൗലി ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിജയേന്ദ്ര പ്രസാദ്