ETV Bharat / bharat

ഗുജറാത്തിൽ 1500ലധികം പുതിയ കൊവിഡ് ബാധിതർ - അഹമ്മദാബാദ് ജില്ല കൊറോണ വാർത്ത

ഗുജറാത്തിൽ ഇന്ന് 14 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,018 ആയി.

ഗുജറാത്തിൽ കൊറോണ വാർത്ത  ഗുജറാത്ത് കൊവിഡ് വാർത്ത  gujrat covid update news  gandhinagar corona news  covid 19 news  ഗാന്ധിനഗർ കൊവിഡ് വാർത്ത  അഹമ്മദാബാദ് ജില്ല കൊറോണ വാർത്ത  ahmedabad news
ഗുജറാത്തിൽ 1500ലധികം പുതിയ കൊവിഡ് ബാധിതർ
author img

By

Published : Dec 2, 2020, 10:23 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ 1,512 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2,12,769 ആയി വർധിച്ചു. പുതിയതായി 14 പേർക്ക് വൈറസ് ബാധിച്ച് ജീവൻ നഷ്‌ടമായതോടെ മരണസംഖ്യ 4,018 ആയി. അതേസമയം, 1,570 പേർ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ രോഗമുക്തി നേടിയത് 1,93,938 പേരാണ്.

ഗുജറാത്തിലെ രോഗമുക്തി നിരക്ക് 91.15 ശതമാനമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവിടെ നിലവിൽ 14,813 സജീവ രോഗികളുണ്ട്. ഇതിൽ 93 പേർ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. അഹമ്മദാബാദ് ജില്ലയിൽ 325 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 252 കൊവിഡ് ബാധിതരുള്ള സൂറത്താണ് രണ്ടാം സ്ഥാനത്ത്. അഹമ്മദാബാദിൽ രോഗബാധിതരായി ഇന്ന് എട്ട് പേരും സൂറത്തിൽ മൂന്ന് പേരും ഗാന്ധിനഗർ, സബർകന്ത, രാജ്കോട്ട് എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചു.

സംസ്ഥാനത്ത് പുതിയതായി 69,186 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. ഇതുവരെ ആകെ 79,63,653 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.