ETV Bharat / bharat

Gujarat HighCourt Allows Rape Victim To Terminate Pregnancy : ബലാത്സംഗത്തിനിരയായ യുവതിയുടെ ഗർഭഛിദ്രത്തിന് അനുമതി

author img

By ETV Bharat Kerala Team

Published : Aug 27, 2023, 11:59 AM IST

rape victim to terminate 26-week pregnancy: ബലാത്സംഗത്തിനിരയായ 22 കാരിയുടെ 26 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി

Gujarat High Court  rape victim to terminate 26week pregnancy  High Court allow rape victim terminate pregnancy  Gujarat High Court allows rape victim  rape victim allow medical terminatation  rape case victim  rape acse  gujarath  ബലാത്സംഗത്തിനിരയായ 22 കാരിയുടെ 26 ആഴ്‌ച  26 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കാൻ  ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി  ഗുജറാത്ത് ഹൈക്കോടതി  ലൈംഗികാതിക്രമം മൂലം ഉണ്ടായ ശാരീരികവും ആഘാതം  ലൈംഗികാതിക്രമം മൂലം ഉണ്ടായ വൈകാരികവുമായ  പ്രസവിച്ചാൽ ശാരീരികവും മാനസികവുമായ ആരോഗ്യം  ഗർഭഛിദ്രത്തിന് അനുമതി  rape victim  medical terminatation of pregnancy
ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : ബലാത്സംഗത്തിനിരയായ 22 കാരിയുടെ 26 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്‍റെ ശുപാർശകളെ തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. ഗർഭം അലസിപ്പിക്കാൻ അനുമതി തേടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു (Gujarat HighCourt Allows Rape Victim To Terminate Pregnancy).

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ സമീർ ജെ.ദവെയുടെ ബെഞ്ചിന്‍റേതാണ് (The Bench of Justice samir J.Dave) നടപടി. കുഞ്ഞിനെ പ്രസവിച്ചാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈംഗികാതിക്രമം മൂലം ഉണ്ടായ ശാരീരികവും വൈകാരികവുമായ ആഘാതം കണക്കിലെടുത്ത് ഗർഭം അവസാനിപ്പിക്കാൻ യുവതിയെ അനുവദിക്കണമെന്ന് അഭിഭാഷകൻ ഓഗസ്‌റ്റ്‌ 22 ന് ഹൈക്കോടതിയില്‍ വാദമധ്യേ ആവശ്യപ്പെട്ടിരുന്നു.

also read:Gang rape | ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ് ; പ്രതികൾക്ക് 20 വർഷം തടവുശിക്ഷ

പ്രതികൾക്ക് 20 വർഷം തടവുശിക്ഷ : അതേസമയം ആന്ധ്രാപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. റെപ്പല്ലെ സ്വദേശികളായ പി വിജയ കൃഷ്‌ണ, പി നിഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഗുണ്ടൂർ അഡീഷണൽ ഡിസ്ട്രിക്‌റ്റ്‌ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് (Guntur Additional District and Sessions Court ).

സംഭവം ഇങ്ങനെ : കൃഷ്‌ണ ജില്ലയിലെ നാഗയലങ്ക ഗ്രാമത്തിലേക്ക് 2022 ഏപ്രിൽ 30ന് യുവതിയും ഭർത്താവും ജോലിക്കായി പോവുകയായിരുന്നു. യാത്രാമധ്യേ ഇവര്‍ റെപ്പല്ലെ സ്‌റ്റേഷനിൽ കിടന്നുറങ്ങി.

2022 മെയ് ഒന്നിന് പുലർച്ചെ ഒരു മണിക്ക് പ്രതികൾ യുവതിയെയും ഭർത്താവിനെയും വിളിച്ചുണർത്തുകയും തുടർന്ന് ഭർത്താവിനെ മർദിച്ച ശേഷം പണം തട്ടിയെടുക്കുകയും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്‌തു.

ഈ സമയം യുവതിയുടെ ഭർത്താവ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞതായി ബപട്‌ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ പറഞ്ഞു (Bapatla district Superintendent of Police Vakul Jindal).

also read:പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

ഗർഭഛിദ്രത്തിന് അനുമതി നൽകി കേരള ഹൈക്കോടതി : പീഡനത്തെ തുടര്‍ന്ന് ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്‌ട്‌ പ്രകാരം(Medical Termination of Pregnancy Act) 20 ആഴ്‌ച പിന്നിട്ടാൽ ഗർഭഛിദ്രത്തിന് അനുമതിയില്ല.

എന്നാൽ 14 വയസ്സ്‌ പ്രായമുളള ആറ് മാസം ഗർഭിണിയായ പെണ്‍കുട്ടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.