ETV Bharat / bharat

8 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ്; അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു - അമ്മയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ്

കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ് സച്ചിൻ ദീക്ഷിത് എന്ന് പൊലീസ്.

father abandoned the baby after killing the mother in gandhinagar  father abandoned the baby  father abandoned the baby after killing the mother  gandhinagar  ഗാന്ധിനഗറിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം  അമ്മയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ്  പിതാവ് കുഞ്ഞിനെ ഉപേക്ഷിച്ചു
8 മാസം മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ് ; അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു
author img

By

Published : Oct 11, 2021, 2:28 PM IST

Updated : Oct 11, 2021, 3:09 PM IST

ഗാന്ധിനഗർ : ഗാന്ധിനഗറിലെ ഗോശാലയിൽ എട്ട് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ് സച്ചിൻ ദീക്ഷിതാണെന്ന് പൊലീസ് വ്യക്തമാക്കി.

കുഞ്ഞിന്‍റെ അമ്മയും തന്‍റെ കാമുകിയുമായ ഹീനയെ സച്ചിൻ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്‌ച രാത്രിയാണ് എട്ട് മാസം പ്രായമായ ആൺകുട്ടിയെ പേതാപൂരിലെ സ്വാമിനാരായൺ ഗേറ്റിന് സമീപമുള്ള ഗോശാലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന്, കാറിലെത്തിയ വ്യക്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് ഇയാള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. രാജസ്ഥാനിലേക്ക് കടന്ന സച്ചിനെ ഒടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു.

Also Read: ബെഹ്‌റ ഏത് സാഹചര്യത്തിലാണ് മോൺസണിന്‍റെ വീട് സന്ദർശിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

2019 മുതൽ സച്ചിനും ഹീനയും വഡോദരയിലെ ഒരു ഫ്ളാറ്റില്‍ ഒരുമിച്ച് കഴിയുകയാണ്. വഡോദരയിലെ ഓസോൺ കമ്പനിയിൽ സച്ചിൻ ജോലി ചെയ്തുവരികയായിരുന്നു. 2020ൽ ഹീന ആൺകുഞ്ഞിന് ജന്മം നൽകി.

എന്നാൽ സച്ചിന്‍ നേരത്തേ വിവാഹിതനായിരുന്നു. കുടുംബത്തിനൊപ്പം ഉത്തർപ്രദേശിലേക്ക് പോകുകയാണെന്ന് സച്ചിൻ അറിയിച്ചത് മുതൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഇരുവരും തമ്മിൽ വഴക്കുണ്ടായി.

തുടര്‍ന്ന് ഇയാള്‍ ഹീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി വഡോദരയിലെ അപ്പാർട്ട്മെന്‍റിലെ അടുക്കളയിൽ സൂക്ഷിക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.

Last Updated : Oct 11, 2021, 3:09 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.