ETV Bharat / bharat

Guidelines For Vaccination | കൗമാരക്കാർക്ക് കൊവാക്‌സിന്‍ മാത്രം ; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം - കൗമാരക്കാർക്കുള്ള വാക്‌സിന്‍

Guidelines For Vaccination: പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ളവർക്ക് വാക്‌സിനായി ജനുവരി 1 മുതൽ കോവിൻ ആപ്പിലും പോർട്ടലിലും രജിസ്‌റ്റർ ചെയ്യാം

guidelines for vaccine for teenagers  cowin portal registration  covid vaccine india  കൗമാരക്കാർക്കുള്ള വാക്‌സിന്‍  മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
Guidelines For Vaccination: കൗമാരക്കാർക്കുള്ള വാക്‌സിന്‍; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
author img

By

Published : Dec 27, 2021, 10:47 PM IST

ദില്ലി: Guidelines For Vaccination | കൗമാരക്കാർക്കുള്ള വാക്‌സിന്‍ നല്‍കുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാർക്ക് കൊവാക്‌സിൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്‌സിൻ എടുക്കാൻ പുതിയ നയം അനുസരിച്ച് അർഹരാണ്.

കൗമാരക്കാർക്ക് നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷൻ നടത്താം. വാക്‌സിൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും. കരുതൽ ഡോസിന് അർഹരായവരെ എസ്എംഎസ് വഴി അറിയിക്കും.

ഇവർക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്‌റ്റർ ചെയ്യാം. വാക്‌സിൻ സർട്ടിഫിക്കറ്റിൽ കരുതൽ ഡോസിന്‍റെ വിവരങ്ങളും നൽകും. ഓൺലൈനായും ഓഫ്‍ലൈനായും രജിസ്ട്രേഷൻ നടത്താം.

ALSO READ: Omicron : സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ; പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം

പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ളവർക്ക് വാക്‌സിനായി ജനുവരി 1 മുതൽ കോവിൻ ആപ്പിലും പോർട്ടലിലും രജിസ്‌റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്‌കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. നൽകുന്ന വാക്‌സിന്‍റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല.

ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്‌സിന്‍ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്‌ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള.

ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്‌സിൻ നൽകാൻ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സിൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.