ന്യൂഡൽഹി: പഴയ പാർലമെന്‍റ് മന്ദിരത്തിന്‍റെ മുറ്റത്ത് ഗ്രൂപ്പ് ഫോട്ടോയ്‌ക്കായി ഒത്തുകൂടി രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങൾ (MPs gather for group photo). സഭ നടപടികൾ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇരുസഭാംഗങ്ങളും ഫോട്ടായ്‌ക്കായി അണിനിരന്നത്. ലോക്‌സഭ ബുള്ളറ്റിൻ അനുസരിച്ച്, ആദ്യം രാജ്യസഭയിലെയും 17-ാം ലോക്‌സഭയിലെയും അംഗങ്ങളുടെ സംയുക്ത ഫോട്ടോയാണ് എടുത്തത്. അതിന് ശേഷം രാജ്യസഭ എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോയും പിന്നീട് ലോക്‌സഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും പകർത്തി.
ഉപരാഷ്‌ട്രപതിയും രാജ്യസഭ ചെയർമാനുമായ ജഗ്‌ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്‌പീക്കർ ഓം ബിർള, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച് ഡി ദേവഗൗഡ എന്നിവരാണ് ആദ്യ നിരയിൽ ഇരുന്നത്.
-
#WATCH | Delhi: Members of Parliament gathered for a joint photo session ahead of today's Parliament Session.
— ANI (@ANI) September 19, 2023 " class="align-text-top noRightClick twitterSection" data="
The proceeding of the House will take place in the New Parliament Building, starting today. pic.twitter.com/4e86nGDcQu
">#WATCH | Delhi: Members of Parliament gathered for a joint photo session ahead of today's Parliament Session.
— ANI (@ANI) September 19, 2023
The proceeding of the House will take place in the New Parliament Building, starting today. pic.twitter.com/4e86nGDcQu#WATCH | Delhi: Members of Parliament gathered for a joint photo session ahead of today's Parliament Session.
— ANI (@ANI) September 19, 2023
The proceeding of the House will take place in the New Parliament Building, starting today. pic.twitter.com/4e86nGDcQu
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ, ലോക്‌സഭയിൽ എട്ടോ അതിലധികമോ അംഗബലവും രാജ്യസഭയിൽ അഞ്ചോ അതിലധികമോ പ്രാതിനിധ്യവുമുള്ള പാർട്ടികളുടെ നേതാക്കൾ, മുതിർന്ന അംഗങ്ങൾ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറലും മുൻ നിരയിൽ ഇരുന്നു.
അതേസമയം പഴയ കെട്ടിടത്തിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിന് ശേഷമാകും നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുക. ലോക്‌സഭ പുതിയ കെട്ടിടത്തിൽ ഉച്ചയ്ക്ക് 1.15 നും രാജ്യസഭയുടെ പുതിയ ചേംബറിൽ 2.15 നും സഭ നടപടികൾ ആരംഭിക്കും. 1921ൽ പണികഴിപ്പിച്ച പഴയ മന്ദിരം ഇതോടെ ചരിത്രത്തിന്‍റെ ഭാഗമാകും.
അതേസമയം വനിത സംവരണ ബിൽ (Women reservation bill) ലോക്‌സഭയിൽ ഇന്ന് അവതരിപ്പിക്കും. ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിത സംവരണ ബിൽ. ഇന്നലെ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് 6.30ന് പാർലമെന്‍റ് അനെക്‌സ് മന്ദിരത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. എന്നാൽ ബില്ലിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 2010 മാർച്ചിൽ യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയിരുന്നു എങ്കിലും സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി എന്നീ കക്ഷികള്‍ അന്ന് ബില്ലിനെ ശക്തമായി എതിർത്തിരുന്നു.
അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പകർപ്പും സ്‌മാരക നാണയവും: പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം മേയ് 18ന് കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. അതേസമയം പുതിയ മന്ദിരത്തില്‍ എത്തുന്ന അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പകർപ്പും സ്‌മാരക നാണയവും നൽകും. പഴയ മന്ദിരത്തില്‍ നിന്നുള്ള വിടപറയലുമായി ബന്ധപ്പെട്ട് ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. (PM Modi's Speech At special parliament Session).
ഏറെ വൈകാരികതയോടെയാണ് പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറഞ്ഞ് പുതിയതിലേക്ക് പ്രവേശിക്കുന്നതെന്നാണ് മോദി പറഞ്ഞത്. പഴയ മന്ദിരം എക്കാലവും തലമുറകളെ പ്രചോദിപ്പിക്കും. വിദേശ ഭരണാധികാരികളാണ് ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തതെങ്കിലും രാജ്യത്തെ ജനങ്ങളുടെ അധ്വാനവും വിയർപ്പും അതിനൊപ്പം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.