ETV Bharat / bharat

ഗ്രെറ്റ ‌ടൂൾകിറ്റ് കേസ്; ദിഷയുടെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ - Greta Toolkit Case

മൗണ്ട് കാർമൽ കോളജിലെ 22 കാരിയും കാലാവസ്ഥ പ്രവർത്തകയുമായ ദിഷാ രവി രാജ്യത്തിന് ഭീഷണിയാണെങ്കിൽ രാജ്യം അത്രയും അസ്ഥിരമാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി. ചിദംബരം പറഞ്ഞു.

ഗ്രെറ്റ ‌ടൂൾകിറ്റ് കേസ്  Greta Toolkit Case; Congress leaders oppose Disha's arrest  ടൂൾകിറ്റ് കേസ്  ദിഷയുടെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ  Greta Toolkit Case  അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ
കോൺഗ്രസ് നേതാക്കൾ
author img

By

Published : Feb 15, 2021, 4:08 PM IST

ന്യൂഡൽഹി: കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്​ ഉൾപ്പെ​ട്ടെ ടൂൾ കിറ്റ്​ എഡിറ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ബെംഗളൂരു സ്വദേശി ദിഷയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. ശനിയാഴ്ച അറസ്റ്റ് ചെയ്ത ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി. ചിദംബരം തുടർച്ചയായ ട്വീറ്റുകളിൽ അറസ്റ്റിനെ അപലപിക്കുകയും ദിഷയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മൗണ്ട് കാർമൽ കോളജിലെ 22 കാരിയും കാലാവസ്ഥാ പ്രവർത്തകയുമായ ദിഷാ രവി രാജ്യത്തിന് ഭീഷണിയാണെങ്കിൽ രാജ്യം അത്രയും അസ്ഥിരമാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതിനേക്കാൾ അപകടകരമാണ് കർഷകരുടെ പ്രതിഷേധം. ഇന്ത്യ അസംബന്ധത്തിന്‍റെ നാടകവേദിയായി മാറുകയാണ്. ഡൽഹി പൊലീസ് അടിച്ചമർത്തുന്നവരുടെ ഉപകരണമായി മാറിയതിൽ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ പ്രവർത്തകയായ ദിഷ രവിയുടെ അറസ്റ്റ് ഏറ്റവും നിർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. യുവതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് ക്രിമിനൽ രേഖകളില്ലാത്ത പക്ഷം ന്യായീകരിക്കാനാവില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.