ETV Bharat / bharat

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ ഭേദഗതി; സംസ്ഥാനങ്ങളെ പങ്കാളികളാക്കും - സെസ് നിയമം ഭേദഗതി

നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക മേഖലകളും, ലഭ്യമായ ഇൻഫ്രാസ്ട്രക്ചറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനുമാണ് പുതിയ നിയമനിർമ്മാണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

Govt proposes to replace existing SEZ law with new legislation  പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ ഭേദഗതി  new Amendment in SEZ act  Union Budget 2022  Nirmala Sitharaman Budget 2022  കേന്ദ്ര ബജറ്റ് 2022  Central Budget 2022  modi government Budget 2022  finance minister Nirmala Sitharaman  സെസ് നിയമം ഭേദഗതി  സെസ് ആക്ടിൽ പുതിയ നിയമനിർമ്മാണം
Union Budget 2022: പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ ഭേദഗതി; പുതിയ നിയമനിർമ്മാണം സംസ്ഥാനങ്ങളെ പങ്കാളികളാക്കും
author img

By

Published : Feb 1, 2022, 5:10 PM IST

ന്യൂഡൽഹി: പ്രത്യേക സാമ്പത്തിക മേഖലകളെ (SEZs) നിയന്ത്രിക്കുന്ന നിലവിലുള്ള നിയമത്തിന് പകരമായി സംസ്ഥാനങ്ങളെ പങ്കാളികളാക്കാൻ കഴിയുന്നവിധം പുതിയ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രം. നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക മേഖലകളും, ലഭ്യമായ ഇൻഫ്രാസ്ട്രക്ചറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. വ്യവസായം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സെസ് കസ്റ്റംസ് അഡ്‌മിനിസ്ട്രേഷനിലും സർക്കാർ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യാപാര, വ്യവസായ നിയമങ്ങളുള്ള മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖലകൾ. രാജ്യത്ത് കയറ്റുമതി കേന്ദ്രങ്ങൾ സൃഷ്ടിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിലവിലുള്ള സെസ് നിയമം 2006-ൽ നിലവിൽ വന്നത്.

ALSO READ:Union Budget 2022 | 'ബജറ്റ് നനഞ്ഞ പടക്കം'; വിമര്‍ശനവുമായി ശശി തരൂർ എം.പി

എന്നാൽ മിനിമം ഇതര നികുതി ചുമത്തിയതിനും നികുതി ആനുകൂല്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നിബന്ധന ഏർപ്പെടുത്തിയതിനും ശേഷം ഈ മേഖലകൾക്ക് മങ്ങലേൽക്കാൻ തുടങ്ങി. കസ്റ്റംസുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളെ വിദേശ സ്ഥാപനങ്ങളായാണ് കണക്കാക്കുന്നത്. ആദ്യ അഞ്ച് വർഷത്തേക്ക് കയറ്റുമതി വരുമാനത്തിന് 100 ശതമാനവും, അടുത്ത അഞ്ച് വർഷത്തേക്ക് 50 ശതമാനവും, ഉഴവ് കയറ്റുമതി ലഭത്തിന്‍റെ 50 ശതമാനം അടുത്ത അഞ്ച് വർഷത്തേക്കും സെസ് യൂണിറ്റുകൾക്ക് ലഭിക്കുമായിരുന്നു.

പുതിയ പരിഷ്‌കാരം സെപ്റ്റംബർ 30നകം നടപ്പിലാക്കും. പ്രത്യേക സാമ്പത്തിക മേഖലകളെയും കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനെയും സംയോജിപ്പിക്കുന്നതിനാൽ സെസ് നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തുന്നത് പ്രായോഗിക നടപടിയാണെന്ന് പ്രഖ്യാപനത്തിൽ പ്രതികരിച്ചുകൊണ്ട് ശാർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കമ്പനിയുടെ പാർട്‌ണർ രജത് ബോസ് പറഞ്ഞു. വ്യവസായവുമായി സഹകരിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പാർട്‌ണർ മഹേഷ് ജെയ്‌സിങ് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.