ശ്രീനഗർ: കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഇളവ് വരുത്തി ജമ്മു കശ്മീർ ഭരണകൂടം. എട്ട് ജില്ലകളിൽ നിയന്ത്രണങ്ങളില്ലാതെ സർക്കാർ, സ്വകാര്യ ഓഫീസുകൾ പ്രവർത്തിക്കാൻ ഭരണകൂടം അനുമതി നൽകി.
ഷോപിയാൻ, ഗന്ദർബാൽ, ബന്ദിപോര, ജമ്മു, റിയാസി, സാംബ, കതുവ, ഉദംപൂർ എന്നീ എട്ട് ജില്ലകളിലാണ് ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഈ ജില്ലകളിൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവധിച്ചത്.
ALSO READ: രാം മന്ദിർ ട്രസ്റ്റ് പിരിച്ചുവിടണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്
ഇവിടുത്തെ വാരാന്ത്യ കർഫ്യൂകളും നീക്കിയിട്ടുണ്ട്. പകരം രാത്രി 8 മുതൽ രാവിലെ 7 വരെ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി. ഈ ജില്ലകളിൽ ഔട്ട്‌ഡോർ കടകളും എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറക്കാൻ അനുവദിക്കും. കൂടാതെ ഈ ജില്ലകളിലെ ഇൻഡോർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ 50 ശതമാനം കടകളും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
എട്ട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിൽ രാത്രി 8 മുതൽ തിങ്കൾ 7 വരെ വാരാന്ത്യ കർഫ്യൂവും നൈറ്റ് കർഫ്യുവും ഏർപ്പെടുത്തും. ഈ ജില്ലകളിൽ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെയുള്ള ദിവസങ്ങളിൽ വിപണന കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയുണ്ട്.