ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ അനുമതി. കാണ്‍പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണ് ഐസിഎംആർ പഠനം നടത്തുകയെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സാധ്യതാപഠനത്തിനായി 2021 ലെ ആളില്ലാ എയർക്രാഫ്റ്റ് സിസ്റ്റം ചട്ടങ്ങളിൽ നിന്ന് സോപാധിക ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഈ ഇളവ് ഒരു വർഷത്തേക്കോ അല്ലെങ്കിൽ തുടർന്നുള്ള ഓർഡറുകൾ വരെയോ സാധുവായിരിക്കും.