ETV Bharat / bharat

കൊവിഡ് കാലത്ത് ഓക്‌സിജൻ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നൽകണം ; നിര്‍ദേശിച്ച് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി

കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചവരുടെ കണക്ക് ശേഖരിക്കുന്നതിൽ സർക്കാരിന് വീഴ്‌ച വന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനം നിരാശാജനകമാണെന്നും പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി

Parliamentary Panel  deaths due to Oxygen shortage  Oxygen shortage  second wave  compensation  കൊവിഡ് രണ്ടാം തരംഗം  ഓക്‌സിജൻ  നഷ്‌ടപരിഹാരം  സ്‌റ്റാൻഡിങ് കമ്മിറ്റി  ന്യൂഡൽഹി
കൊവിഡ് രണ്ടാം തരംഗം; ഓക്‌സിജൻ ലഭിക്കാതെ മരിച്ചിവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്ന് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി
author img

By

Published : Sep 13, 2022, 12:20 PM IST

ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്ന് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ പരിശോധിച്ച് അവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം ഉറപ്പാക്കണം. ആരോഗ്യ കുടുംബക്ഷേമം സംബന്ധിച്ച റിപ്പോർട്ടിലാണ് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി ഇക്കാര്യം നിര്‍ദേശിച്ചത്.

വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനം നിരാശാജനകമാണ്. കൊവിഡ് മരണങ്ങളുടെ എണ്ണം പരിശോധിച്ച് നടപടിയെടുക്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് സമാജ്‌വാദി പാർട്ടി അംഗം രാം ഗോപാൽ യാദവ് അധ്യക്ഷനായ സ്‌റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണങ്ങളുടെ കണക്കെടുക്കണം.

ഇത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സർക്കാർ ഏജൻസികളിൽ നിന്ന് സുതാര്യതയും കൂടുതൽ ഉത്തരവാദിത്വവും പ്രതീക്ഷിക്കുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. ഓക്‌സിജൻ സിലിണ്ടറുകൾക്കായി രോഗികളുടെ കുടുംബങ്ങൾ ക്യൂവിൽ കാത്തിരിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് ഉണ്ടായത്.

2021 മെയ് മാസത്തിൽ ഡൽഹി ഹൈക്കോടതി, കൊവിഡ്-19 സ്ഥിതി രൂക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ഉപയോഗിക്കാത്ത ഓക്‌സിജൻ ടാങ്കറുകൾ എത്തിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡ് ഒന്നാം തരംഗത്തിൽ 3,095 ഉം രണ്ടാം തരംഗത്തിൽ 9,000 വും മെട്രിക്ക് ടൺ മെഡിക്കൽ ഓക്‌സിജനാണ് വേണ്ടി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.