ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജീവനക്കാര്‍ക്കും അര ദിവസം അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത് (Union Minister Jitendra Singh). ഇന്ത്യയിലെ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും രാവിലെ മുതല്‍ ഉച്ചയ്‌ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിഷ്‌ഠ ദിനത്തോടനുബന്ധിച്ച് പൊതു ജനവികാരം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങ്; കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ - കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
Ayodhya Pran Pratistha: ജനുവരി 22ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ചാണ് അവധി. രാവിലെ മുതല്‍ ഉച്ചവരെയാണ് അവധി നല്‍കിയിട്ടുള്ളത്.
Published : Jan 18, 2024, 3:52 PM IST