ന്യൂഡല്‍ഹി: ലാപ്‌ടോപ്പ് laptop, ടാബ്‌ലെറ്റ് tablet, വിവിധ തരത്തിലുള്ള കമ്പ്യൂട്ടര്‍ computer എന്നിവയുടെ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ കാരണങ്ങളെ തുടര്‍ന്നും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകളുടെ ഇൻബൗണ്ട് കയറ്റുമതി തടയാന്‍ ഈ നീക്കത്തെ തുടര്‍ന്ന് സാധിക്കും.
ഇത്തരത്തില്‍ കയറ്റുമതി ചെയ്യാന്‍ സര്‍ക്കാരിന്‍റെ അനുമതി തേടുകയോ ലൈസന്‍സ് എടുക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെങ്കിലു പ്രധാനമായും പൗരന്മാരുടെ സുരക്ഷയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്‍റര്‍നെറ്റിലൂടെയുള്ള നുഴഞ്ഞ് കയറ്റം വ്യാപകമായി വര്‍ധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സുരക്ഷയ്‌ക്ക് ഭീഷണിയുള്ള യന്ത്രങ്ങളില്‍ നിന്നും സംവിധാനങ്ങളില്‍ നിന്നും അവര്‍ക്ക് മോചനം ആവശ്യമാണ്. ചില ഹാര്‍ഡ്‌വെയറുകള്‍ക്ക് കാര്യമായ സുരക്ഷ തകര്‍ച്ചകളുണുള്ളത്. ചിലപ്പോള്‍ വ്യക്തിഗത ഡാറ്റയില്‍ വരെ ഒരു കടന്നുകയറ്റം സാധ്യമായേക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ഉപകരണങ്ങളുടെ വിലയില്‍ മാറ്റമില്ല: നിയന്ത്രണങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രെഡ് ഒരു പ്രസ്‌താവനയില്‍ വ്യക്തമാക്കി. "ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്‌ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രം ഏര്‍പ്പെടുത്തിയിരിക്കുന്നു. സുരക്ഷയ്‌ക്കാണ് സർക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ പാലിച്ചാണ് നടപടിയെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഇത്തരം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഓഗസ്‌റ്റ് നാല് മുതല്‍ ലൈസന്‍സിന് അപേക്ഷിക്കാം. സ്ഥിരമായി ഇറക്കുമതി ചെയ്യുന്ന ആള്‍ക്ക് മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഇറക്കുമതി നിരോധിക്കുകയല്ല, ചരക്കുകളുടെ ഇന്‍ബൗണ്ട് കയറ്റുമതി നിരോധിക്കലാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ തീരുമാനം ആഭ്യന്തര ഉപകരണങ്ങളുടെ വിലയില്‍ മാറ്റം വരുത്തില്ല.
ഗൂഗിള്‍ ന്യൂസില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ കൂടി: അതേസമയം, ഇന്ത്യൻ ഭാഷയിലുള്ള വാർത്തകളെ പിന്തുണക്കുന്നതിനായി നിലവിലുള്ള ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ. ഇന്ത്യൻ ഭാഷ വെബ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് ഗൂഗിൾ ഇന്ത്യ രണ്ട് ഭാഷകൾ കൂടി ഉൾപ്പെടുത്തിയത്. ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ പുതിയതായി ഉൾപ്പെടുത്തിയ ഭാഷകൾ.
അടുത്ത ആഴ്‌ച ഈ ഭാഷകളിലും ഗൂഗിൾ ന്യൂസിൽ വാർത്തകൾ ലഭ്യമാകും. ഇതോടെ ഇന്ത്യയിലെ മൊത്തം 10 ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ ലഭ്യമാകുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന മറ്റ് ഭാഷകൾ. ഈ വിപുലീകരണം ലോകമെമ്പാടുമുള്ള ആളുകൾക്ക് അവർ ഇഷ്‌ടപ്പെടുന്ന ഭാഷയിൽ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഗൂഗിളിന്‍റെ പ്രതിബദ്ധത കൂടുതൽ ഉറപ്പാക്കുന്നതായി ഗൂഗിൾ അധികൃതർ പറഞ്ഞു.
ഈ വർഷം ആദ്യം പ്രഖ്യാപിച്ച ജിഎൻഐ (Google News Initiative) ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാമിന് രാജ്യത്തുടെനീളമുള്ള വാർത്ത പ്രസാധകരിൽ നിന്ന് 600 ലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 300ലധികം പ്രസാധകരെ പ്രോഗ്രാമിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിലൂടെ ഡിജിറ്റൽ മേഖല നവീകരിക്കാനും വെബ്, മൊബൈൽ, ആപ്പ് എന്നിവയിലുടനീളമുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഗൂഗിൾ അറിയിച്ചു.