ETV Bharat / bharat

തെലങ്കാന സര്‍ക്കാറുമായി ധാരണ പത്രം ഒപ്പിട്ട് ഗൂഗിള്‍ - Google

സംസ്ഥാനത്തെ യുവതി യുവാക്കളേയും സംരംഭകരേയും പിന്തുണയ്ക്കുന്നതിനാണ് ധാരണപത്രം ഒപ്പിട്ടു.

തെലങ്കാന സര്‍ക്കാറുമായി ധാരണാ പത്രം ഒപ്പിട്ട് ഗൂഗിള്‍  Google signs MoU with Telangana government  Google  ഗൂഗിള്‍
തെലങ്കാന സര്‍ക്കാറുമായി ധാരണാ പത്രം ഒപ്പിട്ട് ഗൂഗിള്‍
author img

By

Published : Apr 29, 2022, 8:41 AM IST

ഹൈദരാബാദ്: ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള യുവാക്കളെയും വനിത സംരംഭകരെയും പിന്തുണയ്ക്കുന്നതിനായി തെലങ്കാന സര്‍ക്കാറുമായി ഗൂഗിള്‍ ധാരണ പത്രം ഒപ്പിട്ടു. തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവുവിന്‍റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ഓണ്‍സൈറ്റായി നടന്ന ചടങ്ങില്‍ രാമറാവും കെട്ടിട രൂപകല്‍പ്പന അനാച്ഛാദനം ചെയ്തു.

മൂന്ന് ദശലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിക്കുന്നത്. തെലങ്കാനയിലെ യുവാക്കൾക്ക് ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾക്കുള്ള സ്‌കോളർഷിപ്പുകൾ ലഭിക്കുന്നതിനും ഡിജിറ്റൽ, ബിസിനസ്, സാമ്പത്തിക നൈപുണ്യ പരിശീലനത്തിലൂടെ സ്ത്രീകൾ, സംരംഭകർ എന്നിവരെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും.

പൊതുഗതാഗതവും കാർഷികമേഖലയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമങ്ങളെ യുഎസ് ആസ്ഥാനമായുള്ള ഗൂഗിള്‍ പിന്തുണയ്ക്കും. തെലങ്കാനയും ഗൂഗിളും തമ്മില്‍ ദീര്‍ഘവും ഫലപ്രദവുമായ ബന്ധമുണ്ടെന്നും ലോകത്തില്‍ തന്നെ നിങ്ങളുടെ സാന്നിധ്യം എപ്പോഴും നിലനില്‍ക്കട്ടെയെന്നും ധാരണ പത്രം ഒപ്പിട്ട ശേഷം രാമറാവു പറഞ്ഞു. ഗൂഗിള്‍ തെലങ്കാനയുടെ വളര്‍ച്ചയിലും സാങ്കേതിക വിദ്യയേയും ഐ ടി മേഖലയേയും പിന്തുണയ്ക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയുടെ പ്രതിച്ഛായ മാറ്റുന്നതിന് കമ്പനി കൂടുതല്‍ സഹായിച്ചിട്ടുണ്ടെന്നും രാമറാവു പറഞ്ഞു. ഗച്ചിബൗളിലെ 7.3 ഏക്കറുള്ള ഗൂഗിളിന്‍റെ കാമ്പസിലൂടെ കമ്പനി തെലങ്കാനയില്‍ തന്‍റെ വേരുകളുറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ഗൂഗിള്‍ തെലങ്കാന സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി കൊണ്ടു വന്നത്.

സംസ്ഥാനത്ത് ധാരാളം തൊവിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും വനിത സംരംഭകരെ പിന്തുണയ്ക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രമങ്ങളെ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സജ്ഞയ് ഗുപ്ത പറഞ്ഞു.

also read: 'സുരക്ഷ മുഖ്യം'; കോള്‍ റെക്കോഡിങ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഗൂഗിള്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.