ETV Bharat / bharat

വന്‍ തട്ടിപ്പുകള്‍! പ്ലേ സ്റ്റോറിലെ 17 ആപ്പുകള്‍ നീക്കം ചെയ്‌ത് ഗൂഗിള്‍; നിങ്ങളുടെ ഫോണില്‍ ഇവയുണ്ടോ? ഉടനടി നീക്കാന്‍ നിര്‍ദേശം - ആപ്പുകളിലൂടെ വായ്‌പ തട്ടിപ്പ്

Slovak Software Company: ഉപയോക്താക്കളെ തട്ടിപ്പിന് ഇരയാക്കുന്ന ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്‌ത് ഗൂഗിള്‍. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത് 17 ആപ്പുകള്‍. നടപടി ഉപയോക്താക്കള്‍ വായ്‌പ തട്ടിപ്പിന് ഇരയാകുന്നത് വര്‍ധിച്ചതിന് പിന്നാലെ.

Google  Google Removed SpyLoan Apps From Play Store  Play Store  Play Store Apps  SpyLoan Apps  SpyLoan Apps In Play Store  ഗൂഗിള്‍  പ്ലേ സ്റ്റോര്‍  വായ്‌പ തട്ടിപ്പ്  ആപ്പുകളിലൂടെ വായ്‌പ തട്ടിപ്പ്  പ്ലേ സ്റ്റോര്‍ ആപ്ലിക്കേഷനുകള്‍
Google Removed SpyLoan Apps From Play Store
author img

By ETV Bharat Kerala Team

Published : Dec 8, 2023, 8:24 PM IST

ഹൈദരാബാദ് : ഒരു കോടിയില്‍ അധികം ഡൗണ്‍ലോഡുകളുള്ള 17 സ്‌പൈലോണ്‍ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌ത് ഗൂഗിള്‍. സ്‌പൈലോണ്‍ എന്ന് രേഖപ്പെടുത്തിയ ആപ്പുകളാണ് നീക്കം ചെയ്‌തിരിക്കുന്നത്. എഎ ക്രെഡിറ്റ് (AA Kredit), അമോര്‍ ക്യാഷ്‌ (Amor Cash), ഗുവായബ ക്യാഷി (GuayabaCash), ഈസി ക്രെഡിറ്റ് (EasyCredit), ക്യാഷ്‌ വൗ (Cashwow), ക്രെഡിബസ് (CrediBus), ഫ്ലാഷ്‌ലോണ്‍ (FlashLoan), പ്രെസ്‌തമോസ്‌ക്രെഡിറ്റ് (PréstamosCrédito), പ്രെസ്‌തമോസ് ദെ ക്രെഡിറ്റോ-യുമിക്യാഷ് (Préstamos De Crédito-YumiCash), ഗോ ക്രെഡിറ്റോ (Go Crédito), ഇന്‍സ്റ്റന്‍റ്റാനിയോ (Instantáneo Préstamo), കാര്‍ടെറാ ഗ്രാന്‍ഡെ (Cartera grande), റാപിഡോ ക്രെഡിറ്റ് (Rápido Crédito), ഫിനപ്പ് ലെന്‍ഡിങ് (Finupp Lending), 4എസ് ക്യാഷ്‌ (4S Cash), ട്രൂനൈറ (TrueNaira), ഈസി ക്യാഷ്‌ (EasyCash) എന്നീ 17 ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തിട്ടുള്ളത്.

ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന ആപ്പുകളുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ കണക്കിലെടുത്ത് ഉപയോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഗൂഗിളിന്‍റെ നടപടി. സൈബര്‍ സുരക്ഷ വിദഗ്‌ധരായ സ്ലോവാക് സോഫ്‌റ്റ്‌വെയര്‍ കമ്പനിയാണ് (ഇഎസ്‌ടി) ഗൂഗിളിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത് (Slovak Software Company).

ഉപയോക്താക്കള്‍ക്ക് വായ്‌പകള്‍ തരപ്പെടുത്തി നല്‍കാനെന്ന വ്യാജേന നിരവധി ലോണ്‍ ആപ്ലിക്കേഷനുകളും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. സാധാരണ ലഭിക്കുന്ന വായ്‌പകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പകള്‍ ലഭ്യമാക്കുമെന്നാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ വാഗ്‌ദാനം നല്‍കുന്നത്. പലപ്പോഴും ഇത്തരം ആപ്ലിക്കേഷനുകളിലൂടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (Google Ban SpyLoan Apps).

ഹാക്ക് ചെയ്യപ്പെടുന്ന ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് ഉപയോക്താക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാനും നേരത്തെ പറഞ്ഞ പലിശ നിരക്കിനേക്കാള്‍ വലിയ തുക പലിശ ഈടാക്കാനും നിര്‍ബന്ധിതരാക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ലക്ഷ്യമിട്ടാണ് കൂടുതലായും ഇത്തരം ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്നത് (SpyLoan Apps).

പ്ലേ സ്റ്റോര്‍ നീക്കം ചെയ്‌ത ആപ്ലിക്കേഷനുകളുടെ പുതിയ പതിപ്പ് നിലവില്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാകുന്ന ഇവയ്‌ക്ക് പ്ലേ സ്റ്റോറിലേതുമായി യാതെരുവിധ സാമ്യവുമില്ലെന്നതാണ് വാസ്‌തവം.

എന്താണ് സ്പൈലോൺ ആപ്പുകൾ (What Is SpyLoan Apps): ഓണ്‍ലൈനായി വായ്‌പകള്‍ നല്‍കുന്നതിനുള്ള ആപ്ലിക്കേഷനുകളാണ് സ്‌പൈലോണ്‍ ആപ്പുകള്‍. സാധാരണ ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന വായ്‌പകളെക്കാള്‍ വേഗത്തില്‍ ഇവ നല്‍കുമെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല ബാങ്കില്‍ തിരിച്ചടക്കേണ്ട പലിശയേക്കാള്‍ കുറഞ്ഞ പലിശയ്‌ക്കാണ് വായ്‌പകള്‍ ലഭ്യമാക്കുക.

ഇത്തരം ഓഫറുകളെല്ലാം കാണുന്ന ഉപയോക്താക്കള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത് വായ്‌പയെടുക്കും. ചിലര്‍ക്ക് വായ്‌പകള്‍ ലഭിക്കും. എന്നാല്‍ തിരിച്ചടക്കേണ്ട പലിശ നേരത്തെ സൂചിപ്പിച്ചതില്‍ നിന്നും വളരെയധികം ഉയര്‍ന്നതായിരിക്കും.

വായ്‌പയെടുക്കുന്ന സമയത്ത് ഉപയോക്താക്കളുടെ രേഖകളും ആപ്ലിക്കേഷനില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കാം. അതുകൊണ്ട് വായ്‌പ ലഭിച്ചതിന് പിന്നാലെ ആവശ്യപ്പെടുന്ന പലിശ തിരികെ നല്‍കാതിരിക്കാനും കഴിയില്ല. ഇതിനെയെല്ലാം എതിര്‍ത്താല്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

Also read : ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ചാറ്റ് ബോട്ടായി ചാറ്റ് ജിപിടി, ഒന്നാമത് എത്തിയത് ഗൂഗിള്‍ ബാര്‍ഡിനെയും മൈക്രോസോഫ്റ്റിന്‍റെ ബിങ്കിനെയും പിന്തള്ളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.