കേന്ദ്രപാഡ (ഒഡിഷ): ഒഡിഷയില്‍ ഗഹിർമാത നദിയുടെ തീരത്ത് അപൂർവ സ്വർണ ആമയെ കണ്ടെത്തി. കേന്ദ്രപാഡ ജില്ലയിലെ മഹാകലപദ ബ്ലോക്കിന് സമീപമാണ് സ്വർണ ആമയെ കണ്ടെത്തിയത്.
രത്തൻപൂർ സ്വദേശിയായ ചന്ദ്രകാന്ത് സേഥി നദിയിൽ മീൻപിടിക്കുന്നതിനിടെ ആമ വലയിൽ കുടുങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആമയെ നദിയിലേക്ക് വിട്ടു.