മംഗളൂരു: 34.46 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് പേര്‍ പിടിയില്‍. പിടിയിലായ 2 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് അൻസാര്‍ കയ്യാര്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് മൂസ മിയാസ് എന്നിവരാണ് വ്യാഴാഴ്‌ച കസ്റ്റംസിന്‍റെ പിടിയിലായത്.
സ്യൂട്ട്കേസിനുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ പ്രതികളെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് പിടികൂടുകയായിരുന്നു. 703 ഗ്രാം സ്വര്‍ണമാണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്.
Also Read: കൊടകര കുഴല്‍പ്പണ കേസ്: നിഗൂഢത പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി