ETV Bharat / bharat

Gold Powder Seized At Mumbai Airport : മുംബൈ വിമാനത്താവളത്തിൽ 1.05 കോടിയുടെ സ്വർണവേട്ട ; ഒളിപ്പിച്ചത് അടിവസ്‌ത്രത്തിലും ഡയപ്പറിലും - സ്വർണവുമായി കുടുംബം പിടിയിൽ

Gold Smuggling At Mumbai Airport രണ്ട് കിലോ സ്വർണപ്പൊടിയുമായി സിംഗപ്പൂരിൽ നിന്ന് മുംബൈയിലെത്തിയ ഇന്ത്യൻ കുടുംബത്തെ കസ്‌റ്റംസ് പിടികൂടി

Gold Smuggling  Mumbai Airport  Gold Powder Seized  Air Intelligence Unit  Gold Smuggling at Mumbai Airport  Gold Smuggling at Pune Airport  മുംബൈ വിമാനത്താവളത്തിൽ സ്വർണവേട്ട  സ്വർണവേട്ട  സ്വർണക്കടത്ത്  സ്വർണവുമായി കുടുംബം പിടിയിൽ  പൂനെ വിമാനത്താവളത്തിൽ സ്വർണവേട്ട
Gold powder Seized at Mumbai airport
author img

By ETV Bharat Kerala Team

Published : Sep 14, 2023, 10:56 PM IST

മുംബൈ : വിമാനത്താവളത്തിൽ (Chhatrapati Shivaji Maharaj International Airport in Mumbai) രണ്ട് കിലോ സ്വർണപ്പൊടി പിടികൂടി (Gold Powder Seized). അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയർ ഇന്‍റലിജൻസ് യൂണിറ്റാണ് (Air Intelligence Unit) 1.05 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിട്ടുള്ളത്. സംഭവത്തിൽ ഒരു പുരുഷനും സ്‌ത്രീയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരുടേയും അടിവസ്‌ത്രത്തിലും കുട്ടികളുടെ ഡയപ്പറിലുമായാണ് പ്രതികൾ സ്വർണം ഒളിപ്പിച്ചിരുന്നത് (Gold Powder Seized At Mumbai Airport).

സെപ്‌റ്റംബർ 11 ന് ഇൻഡിഗോ 6E 1012 വിമാനത്തിൽ സിംഗപ്പൂരിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസും ഒമ്പത് മാസവും പ്രായമുള്ള രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ സംശയത്തെ തുടർന്ന് തടഞ്ഞുവയ്ക്കു‌കയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 2000 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണം പൊടിയാക്കിയ രൂപത്തിൽ ശരീരത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തി. ശേഷം കേസിലെ പ്രായപൂർത്തിയായ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൂനെ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി : അതേസമയം, പൂനെ വിമാനത്താവളത്തിൽ (Pune airport) സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയില്‍ 33 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയതായും വിവരം ഉണ്ട്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ (Customs department) പിടികൂടുകയും ഇവരിൽ നിന്ന് ക്യാപ്‌സ്യൂളുകളായി സൂക്ഷിച്ചിരുന്ന സ്വർണം പിടിച്ചെടുക്കുകയും ചെയ്‌തതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

മുംബൈ വിമാനത്താവളത്തിൽ നിന്ന് വജ്രം പിടികൂടി : ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന വജ്രങ്ങൾ (diamonds) കസ്‌റ്റംസ് പിടികൂടിയത്. ടീ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വജ്രങ്ങൾ പിടികൂടിയത്. സംഭവത്തിൽ സൗത്ത് മുംബൈ സ്വദേശിയായ മുക്കിം റാസ അഷ്‌റഫ് മൻസൂരിയാണ് അറസ്‌റ്റിലായത്.

കേരളത്തിലെ സ്വർണവേട്ട : കേരളത്തിൽ സ്വർണക്കടത്ത് തുടർക്കഥയാണെന്നിരിക്കെ കഴിഞ്ഞ ആഴ്‌ച കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാല് കിലോ തൂക്കം വരുന്ന സ്വർണം കസ്‌റ്റംസ് പിടികൂടിയത്. ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് രണ്ട് സംഭവങ്ങളിലായി കസ്‌റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇൻഡിഗോ എയർലൈൻസിൻ്റെ 6E 66 വിമാനത്തിന്‍റെ മൂന്ന് സീറ്റുകൾക്ക് അടിയിലായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വർണ ബിസ്‌ക്കറ്റുകളും, അബുദാബിയിൽ നിന്നും വന്ന എയർ ഇന്ത്യയുടെ IX348 വിമാനത്തിലെ യാത്രക്കാരന്‍റെ ശരീരത്തിനുള്ളിൽ മൂന്ന് ക്യാപ്സ്യൂളുകളായി കടത്താൻ ശ്രമിച്ച 811 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 164 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയുമാണ് പിടിച്ചെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.