ETV Bharat / bharat

'ഹൃദയം തൊടും കാഴ്‌ച'; ഉടമയുടെ തോളില്‍ ചാഞ്ഞ് ഏങ്ങിക്കരഞ്ഞ് വില്‍ക്കാന്‍ എത്തിച്ച ആട്, വീഡിയോ

author img

By

Published : Jul 19, 2022, 4:49 PM IST

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ചന്തയില്‍ വില്‍ക്കാന്‍ എത്തിച്ച ആടാണ് ഉടമയുടെ തോളില്‍ ചാഞ്ഞ് മനുഷ്യരെ പോലെ കരഞ്ഞത്.

Video of goat crying while being sold by owner goes viral  goat crying viral video  goat crying  social media viral video  goat cry video  വില്‍ക്കാനെത്തിച്ച ആട്  ഉടമയുടെ തോളില്‍ ചാഞ്ഞ് ഏങ്ങിക്കരഞ്ഞ് വില്‍ക്കാനെത്തിച്ച ആട്  ഉടമയുടെ തോളില്‍ ചാഞ്ഞ് കരയുന്ന ആട്
'ഹൃദയം തൊടും കാഴ്‌ച'; ഉടമയുടെ തോളില്‍ ചാഞ്ഞ് ഏങ്ങിക്കരഞ്ഞ് വില്‍ക്കാന്‍ എത്തിച്ച ആട്, വീഡിയോ

ഹൈദരാബാദ്: വളര്‍ത്തുമൃഗങ്ങള്‍ അവയുടെ ഉടമയോടുള്ള സ്‌നേഹം പ്രകടമാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പതിവ് കാഴ്‌ചയാണ്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചന്തയില്‍ വില്‍ക്കാന്‍ എത്തിച്ച ആട് ഉടമയുടെ തോളില്‍ ചാഞ്ഞ് മനുഷ്യരെ പോലെ ഏങ്ങിക്കരയുന്നതാണ് വീഡിയോ ദ്യശ്യം.

ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ആടിനെ വില്‍ക്കാനായി എത്തിച്ചത്. ചന്തയില്‍ എത്തിച്ചതിന് പിന്നാലെ ആട് ഉടമയുടെ തോളില്‍ തലവച്ച് കരയുകയായിരുന്നു. ഉടമയുടെ തോളില്‍ തലവച്ചുള്ള ആടിന്‍റെ കരച്ചില്‍ കണ്ട് നിരവധി പേരാണ് സ്ഥലത്ത് ചുറ്റും കൂടിയത്.

സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്. 30 സെക്കന്‍ഡോളം മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യം ഏവരുടെയും കരളലിയിപ്പിക്കുന്ന ഒന്നാണ്.

'സംസാരിക്കാൻ കഴിയാത്ത മൃഗങ്ങൾക്ക് പോലും വികാരങ്ങളുണ്ട്'. ഇത്രയും സ്‌നേഹം കാണിക്കുന്ന ആടിനെ വില്‍ക്കരുത് ഉള്‍പ്പടെയുള്ള കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ നിറയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.