പനാജി: 24 മണിക്കൂറിനിടെ ഗോവയിൽ 951 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഒരു ദിവസത്തിനിടെ 11 മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 67,212ഉം മരണസംഖ്യ 883ഉം ആയി.
കൂടുതൽ വായനയ്‌ക്ക്: രണ്ട് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം
531 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 59,277 ആണ്. അതേസമയം സംസ്ഥാനത്ത് ഞായറാഴ്‌ച 3,256 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 5,92,007 ആയി.