പനാജി : ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസ് കത്തി നില്‍ക്കെ വിവാദ പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം മാതാപിതാക്കളുടെ ശ്രദ്ധക്കുറവുമാണെന്നായിരുന്നു പരാമര്‍ശം. ബലാത്സംഗ കേസ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷ എംഎൽഎമാർ ആരോപിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.
also read: തേജ്‌പാൽ പീഡനക്കേസ് : ഒരാഴ്‌ചയ്ക്കുള്ളിൽ രേഖകൾ സമർപ്പിക്കാൻ ഉത്തരവ്
'14 വയസുള്ള പെൺകുട്ടികൾ രാത്രി കടൽത്തീരത്ത് കഴിയാൻ ഇടവന്നതെങ്ങനെയാണെന്ന് മാതാപിതാക്കൾ ആത്മപരിശോധന നടത്തണം. അവരും ശ്രദ്ധിക്കണം. കുട്ടികളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തമാണ്. എല്ലാ ഉത്തരവാദിത്തവും പൊലീസിന് വിട്ടുകൊടുക്കാനാവില്ല' ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സർക്കാരിനെയും പൊലീസുകാരെയും ന്യായീകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കളെ അടച്ചാക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ബിജെപി ഭരണത്തിന്‍ കീഴിൽ സ്ത്രീകൾക്ക് ഗോവ അപകടകരമാണെന്നും കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു.