ETV Bharat / bharat

കൊവിഡ് വ്യാപനം : പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ഗോവ

ഗോവ ബോർഡ് ഓഫ് സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗം, വിദ്യാഭ്യാസ വകുപ്പ്, ഈ രംഗത്തെ വിദഗ്‌ധർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം.

Goa cancels Class 10 board exams decision Class 12 to be announced 2 days  Goa cancels Class 10 board exams  Panaji  COVID situation  കൊവിഡ് സാഹചര്യം  10, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി ഗോവ സർക്കാർ   Suggested Mapping : bharat
കൊവിഡ് വ്യാപനം: 10, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി ഗോവ സർക്കാർ
author img

By

Published : May 23, 2021, 8:25 PM IST

പനാജി : കൊവിഡ് സാഹചര്യം പരിഗണിച്ച് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ഗോവ സർക്കാർ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് എല്ലാ വശങ്ങളും പരിഗണിച്ച് ചൊവ്വാഴ്‌ചയോ ബുധനാഴ്‌ചയോ തീരുമാനം പ്രഖ്യാപിക്കും. ഗോവ ബോർഡ് ഓഫ് സെക്കൻഡറി, ഹയർ സെക്കൻഡറി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഈ രംഗത്തെ വിദഗ്‌ധർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

2020-21 അധ്യയന വർഷത്തിൽ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാകും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം തീരുാനിക്കുക. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അനുവദനീയമായ നിബന്ധനകളോടെ മറ്റ് പരീക്ഷകള്‍ക്ക് ഹാജരാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സയൻസ്, ഡിപ്ലോമ സ്ട്രീമുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗോവ ബോർഡ് നടത്തുന്ന ഏകദിന പരീക്ഷയ്ക്ക് വിധേയരാകേണ്ടിവരും. ഈ പരീക്ഷയെക്കുറിച്ച് 15 ദിവസം മുന്‍പ് വിദ്യാർഥികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more: എല്ലാ പരീക്ഷകളും മാറ്റി കേരള ആരോഗ്യ സര്‍വകലാശാല

എസ്എസ്എൽസി, എച്ച്എസ്എസ്‌സി പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് അറിയിപ്പ് ഉണ്ടാകും. പരീക്ഷയ്ക്ക് മുൻപ് വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിലവിൽ ഗോവയിൽ 18,243 സജീവ രോഗികളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.