ETV Bharat / bharat

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ഗോവയില്‍ ബിജെപിക്ക് തിരിച്ചടി ; മന്ത്രി മൈക്കല്‍ ലോബോ പാര്‍ട്ടിവിട്ടു - ഗോവ മന്ത്രി മൈക്കല്‍ ലോബോ ബിജെപി വിട്ടു

Goa Minister Michael Lobo resigns : ഗോവ മന്ത്രിയും ബിജെപി നേതാവുമായ മൈക്കല്‍ ലോബോ രാജിവച്ചു

Goa Minister Michael Lobo resigns  Goa BJP leader Michael Lobo  Goa Minister Michael Lobo  Michael Lobo quits BJP  ഗോവ മന്ത്രി മൈക്കല്‍ ലോബോ ബിജെപി വിട്ടു  മൈക്കല്‍ ലോബോ മന്ത്രിസ്ഥാനം രാജിവച്ചു
Goa Minister Michael Lobo resigns: ഗോവ മന്ത്രി മൈക്കല്‍ ലോബോ ബിജെപി വിട്ടു
author img

By

Published : Jan 10, 2022, 1:44 PM IST

പനാജി : നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ബിജെപിക്ക് ഗോവയില്‍ കനത്ത തിരിച്ചടി. മന്ത്രിയും ബിജെപി നേതാവുമായ മൈക്കല്‍ ലോബോ പാര്‍ട്ടിവിട്ടു. പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവച്ചു.

Goa Minister Michael Lobo resigns : കലങ്ങൂട്ടില്‍ നിന്നുള്ള നിയമസഭാംഗമായ ലോബോ സംസ്ഥാന മാലിന്യ സംസ്‌കരണ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനും ഗോവ നിയമസഭ സ്‌പീക്കർക്കും അദ്ദേഹം രാജിക്കത്ത് കൈമാറി.

'എംഎല്‍എ, മന്ത്രി പദവികളില്‍ നിന്ന് ഞാന്‍ രാജിവച്ചു. കൂടാതെ ബിജെപിയിൽ നിന്നും രാജിവച്ചിട്ടുണ്ട്, ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് നോക്കാം' - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: Actress Sexual Assault | 'മൂന്ന് തവണ കണ്ടിട്ടുണ്ട്' ; ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കു‌ന്ന പൾസര്‍ സുനിയുടെ സംഭാഷണം പുറത്ത്

കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന്, മറ്റ് പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം മറുപടി നല്‍കി.

സംസ്ഥാനത്തെ തീരദേശ വാസികള്‍ ബിജെപി ഭരണത്തില്‍ അതൃപ്‌തരാണ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ബിജെപി അവഗണിച്ചു. ബിജെപി സാധാരണക്കാരുടെ പാര്‍ട്ടിയല്ലെന്ന്‌ വോട്ടര്‍മാര്‍ തന്നോട്‌ പറഞ്ഞതായും ലോബോ വിശദീകരിച്ചു. ഫെബ്രുവരി 14നാണ് ഗോവയിലെ 40 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.