ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 140.4 ദശലക്ഷവും മരണസംഖ്യ മൂന്ന് ദശലക്ഷത്തിലധികവും കടന്നു. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ബ്രസീൽ, റഷ്യ, ഇറ്റലി, ബ്രിട്ടൺ എന്നീ രാജ്യങ്ങളെ മറികടന്ന് ഇന്ത്യയിൽ 15.6 ദശലക്ഷത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ഇന്ന് 2,95,041 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,56,16,130 ആണ്. 21,57,538 പേർ ചികിത്സയിൽ തുടരുന്നു. 1,67,457 പേര്‍ രോഗമുക്തി നേടിയപ്പോൾ 2,023 മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്. 1,82,553 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 13,01,19,310 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാൻ: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിനടുത്ത്
ലോകത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച അഞ്ച് രാജ്യങ്ങൾ
അമേരിക്ക
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒന്നാമത്തെ രാജ്യമാണ് അമേരിക്ക. 31,793,035 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 568,470 പേരാണ് ഇതുവരെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യ
കൊവിഡ് വ്യാപനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 15.6 ദശലക്ഷം കൊവിഡ് കേസുകൾ കടന്നു. 2,95,041 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര, കർണാടക, കേരളം, പഞ്ചാബ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപന തോത് വളരെയധികമാണ്.
ബ്രസീൽ
ബ്രസീലിൽ 14,043,076 ദശലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 378,003 പേർ രോഗബാധയിൽ മരിച്ചതായി സ്ഥിരീകരിച്ചു.
ഫ്രാൻസ്
ഫ്രാൻസിൽ കൊവിഡ് കേസുകൾ 5.4 ദശലക്ഷം കടന്നു. 101,713 മരണവും സ്ഥിരീകരിച്ചു.
റഷ്യ
റഷ്യയിൽ ഇതുവരെ 4.6 ദശലക്ഷത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 104,545 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. റഷ്യയിലെ പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർധിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.