ETV Bharat / bharat

നക്‌സലേറ്റായി ചരിത്രം, ഒടുവിൽ ആയുധം താഴെ വച്ച് പുസ്‌തകമെടുത്തു, പ്ലസ് ടു പരീക്ഷയിൽ റജുല നേടിയത് ജീവിത വിജയം

നക്‌സലേറ്റായി പ്രവർത്തിച്ച് ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപിന്‍റെ കൈപിടിച്ച് സാധാരണ ജീവിതത്തിലേക്ക് എത്തിയ റജുലയ്‌ക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം

naxal girl  ആയുധം താഴെ വച്ച് പുസ്‌തകമെടുത്തു  സന്ദീപ് അതോലെ  നക്‌സലേറ്റായിരുന്ന പെൺകുട്ടി  പ്ലസ് ടു പരീക്ഷാഫലം  റജുല ഹിദാമി  Plus Two exam  Rajula Hidami  Rajula Hidami passes plus two  nexal
റജുല ഹിദാമി
author img

By

Published : May 26, 2023, 7:23 PM IST

മുംബൈ : മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ പ്ലസ് ടു പരീക്ഷാഫലം വന്നപ്പോൾ നക്‌സലേറ്റായിരുന്ന പെൺകുട്ടിയ്‌ക്ക് 45.83 ശതമാനം മാർക്കോടെ വിജയം. നാഗ്‌പൂർ സ്വദേശിനിയായ റജുല ഹിദാമിയാണ് പുതു ചരിത്രം കുറിച്ചത്. ഗഡ്‌ചിരോളി ഗോണ്ടിയ പ്രദേശത്ത് വലിയ ഭീകരത സൃഷ്‌ടിച്ച ആദിവാസി പെൺകുട്ടിയായ റജുലയ്‌ക്കെതിരെ 15 വയസുമാത്രം ഉള്ളപ്പോൾ ഗുരുതരമായ ആറ് കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. പിന്നീട് പൊലീസ് ഓഫിസർ സന്ദീപ് അതോലെയുടെ ഉപദേശപ്രകാരം റജുല ആയുധങ്ങൾ ഉപേക്ഷിച്ച് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ശേഷം പഠിക്കാൻ തീരുമാനമെടുത്തു.

സന്ദീപിന്‍റെ കൈപിടിച്ച് സാധാരണ ജീവിതത്തിലേക്ക് : പൊലീസിന് നേരെ വിവേചനരഹിതമായി വെടിയുതിർക്കുക, കൊള്ളയടിക്കുക, സ്‌ഫോടനം നടത്തുക എന്നിവ ഉൾപ്പെടെയുള്ള കേസുകളാണ് റജുലയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്. എന്നാൽ ഗോണ്ടിയ പൊലീസ് ഫോഴ്‌സിലെ സൂപ്രണ്ട് ഓഫ് പൊലീസ് സ്ഥാനത്തേക്ക് സന്ദീപ് അതോലെ ചുമതലയേറ്റതോടെ റജുലയുടെ ജീവിതവും മാറിമറിഞ്ഞു. സന്ദീപിന്‍റെ നിർദേശപ്രകാരം 2018 ലാണ് റജുല പൊലീസിൽ കീഴടങ്ങിയത്.

ശേഷം സന്ദീപ് അതോലെ റജുലയുടെ രക്ഷാകർതൃത്വം സ്വീകരിക്കുകയും അവരുടെ വിദ്യാഭ്യാസത്തിന്‍റെ എല്ലാ ചെലവുകളും ഏറ്റെടുക്കുകയും ചെയ്‌തു. റജുലയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അമ്മ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്‌തു. നക്‌സലേറ്റ് പ്രസ്ഥാനത്തിൽ ചേർന്നതിനാൽ ബന്ധുക്കളും ഉപേക്ഷിച്ചിരുന്നു.

സന്ദീപ് അതോലെ പെൺകുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സമയത്ത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും തീരുമാനത്തിൽ പിന്തുണച്ചിരുന്നു. പിന്നീട് സന്ദീപും കുടുംബവും റജുലയ്‌ക്ക് കുടുംബമായി മാറുകയായിരുന്നു. നിരവധി സ്‌ത്രീകളും പെൺകുട്ടികളും ഇത്തരത്തിൽ നക്‌സൽ പ്രസ്ഥാനത്തിലേക്ക് കബളിക്കപ്പെട്ട് എത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ നക്‌സൽ പ്രസ്ഥാനത്തിൽ നിന്ന് മോചിതയായ റജുല ഒരു സാധാരണ ജീവിതം നയിക്കുകയാണ്. ഇത്തരം സംഭവങ്ങൾ തന്നെ വിരളമാണെന്നിരിക്കെ പൊലീസ് സേനയിൽ ചേരാൻ താത്‌പര്യമുണ്ടെന്നും റജുല പറഞ്ഞു.

നക്‌സൽ കോട്ടയിലെ വിദ്യാഭ്യാസം : ഒരു കാലത്ത് നക്‌സലുകളുടെ തട്ടകമായിരുന്ന ജാര്‍ഖണ്ഡിലെ പലാമുവിൽ വിദ്യാഭ്യാസം കൊണ്ടുവന്ന മാറ്റങ്ങൾ ചെറുതല്ല. പ്രദേശത്തെ വലിയ ഒരു വിഭാഗം യുവാക്കളും നക്‌സല്‍ ആശയങ്ങള്‍ മുറുകെ പിടിച്ചിടത്തേക്ക് നീതി ആയോഗും വിദ്യാഭ്യാസ വിദഗ്‌ധരുടെ കൂട്ടായ്‌മയായ ബൈജൂസും കൈകോര്‍ത്തുകൊണ്ട് നടത്തിയതാണ് യഥാർഥ വിദ്യാഭ്യാസ വിപ്ലവം. ജാർഖണ്ഡിലെ നക്‌സൽ ബാധിത ജില്ലയില്‍ രക്ത ചെരിച്ചിലുകളും ആക്രമണങ്ങളും ഇല്ലാതാക്കി രാജ്യത്തിന് ആവശ്യമായ ഒരു ജനതയെ വാർത്തെടുക്കാൻ അവർക്ക് വിദ്യാഭ്യാസം നൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ആകാശ് ബൈജുവിന്‍റെ പഠനോപകരണങ്ങള്‍ നല്‍കിയും, വിദ്യാഭ്യാസ സഹായങ്ങളെത്തിച്ചും നടത്തിയ ഈ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ജീവിതം തിരികെ പിടിച്ചത് വലിയൊരു വിഭാഗമാണ്. ഇന്ന് പലാമുവിലെ ചെറുപ്പക്കാര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റിനും ഐഐടി എന്‍ട്രന്‍സിനുമായെല്ലാം ഓണ്‍ലൈനായി പങ്കെടുക്കുന്നു. വിദ്യ അഭ്യസിപ്പിച്ചത് വഴി ഇവരില്‍ പലരും ഇന്ന് ഡോക്‌ടര്‍മാരാകാനും എഞ്ചിനീയര്‍മാരാകാനുമുള്ള തയ്യാറെടുപ്പിലാണെന്നതാണ് യാഥാർഥ്യം.

also read : നക്‌സല്‍ കോട്ടയിലെ 'വിദ്യാഭ്യാസ വിപ്ലവം'; പിന്നാക്കാവസ്ഥയിലുള്ള പലാമുവില്‍ നിന്ന് ഡോക്‌ടര്‍മാരും എഞ്ചിനീയര്‍മാരുമെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.