ബെംഗളുരു: ധാർവാഡ് ജില്ലയിൽ 17കാരയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആൺകുട്ടികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ ഷഹർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് മാസത്തിലേറെയായി ആൺകുട്ടികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് കണ്ടെത്തി.
പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം റിമാൻഡ് ഹോമിലേക്ക് അയച്ചു. അവരെ കൂടുതൽ ചോദ്യം ചെയ്‌തുവരികയാണ്.