ന്യൂഡല്‍ഹി: ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ (ഐസിഎസ്ഇ) പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശിനി ആതിര എസ്.ജെ. തിരുവനന്തപുരം സെന്‍റ് തോമസ് റസിഡൻഷ്യല്‍ സ്കൂളിലെ വിദ്യാർഥിയാണ്. കേരളത്തില്‍ ഒന്നാം റാങ്കും ആതിരയ്ക്കാണ്.
500ൽ 499 മാർക്കു നേടി നാലു പേര്‍ ഒന്നാം റാങ്ക് പങ്കിട്ടു. ഹർഗുൻ കൗർ മാതരു (പൂനെ), അനിക ഗുപ്‌ത (കാൻപൂർ), പുഷ്‌കർ ത്രിപാഠി (ബൽറാംപൂർ), കനിഷ്‌ക മിത്തൽ (ലഖ്‌നൗ) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്.
500ൽ 498 മാർക്കു നേടി 34 വിദ്യാര്‍ഥികളാണ് രണ്ടാം റാങ്കിന് അര്‍ഹരായത്. ആതിരക്ക് പുറമെ വേദ് രാജ് (ചൈബാസ), സന്ധ്യ എസ് (ബെംഗളൂരു), അമോലിക അമിത് മുഖർജി (മുംബൈ), ആദ്യ ഗൗർ (മുംബൈ), വിധി ചൗഹാൻ (പൂനെ), വേദാങ് ഖര്യ (മുംബൈ), സരിയ ഖാൻ (ലഖ്‌നൗ), റെയ്‌ന കൗസർ (ലഖ്‌നൗ), ഖിഷിത് നാര്യൻ (ലഖ്‌നൗ), അഭയ് ലുമർ സിംഘാനിയ (അസൻസോൾ), ബൈദുര്യ ഘോഷ് (ബാരക്‌പൂർ), കനിനിക സാഹ (ജൽജാല), നേഹ (പാറ്റ്ന), സുലഗ്‌ന ബസാക്ക് (ജംഷഡ്‌പൂർ), നിഹാര മറിയം ഉമ്മൻ (ബെംഗളൂരു), രാഹുൽ ദത്ത (ബെംഗളൂരു), വിധാത്രി ബിഎൻ (ബെംഗളൂരു), ആദി കിഷോർ (ബെംഗളൂരു), ശിവാനി ഓംകാർനാഥ് ദിയോ (പുനെ), വർഷ ശ്യാം സുന്ദർ (മുംബൈ), പവിത്ര പ്രസാദ് അച്ചാർ (മുംബൈ), അനന്യ പ്രമോദ് നായർ (മുംബൈ), അർച്ചിത സിംഗ് (ലഖ്‌നൗ), തൻവി ശർമ (ഡെറാഡൂൺ) എന്നിവര്‍ രണ്ടാം റാങ്ക് കരസ്‌തമാക്കി.
കൊവിഡ് സാഹചര്യത്തില്‍ പരീക്ഷകൾ നടത്താൻ കഴിയാത്തതിനെത്തുടർന്ന് ബദൽ മൂല്യനിർണയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിന് ശേഷം ഈ വര്‍ഷം ഐസിഎസ്ഇ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും രണ്ടും സെമസ്റ്ററുകളിലെ മാർക്കുകൾക്ക് അന്തിമ സ്കോറിൽ തുല്യ വെയിറ്റേജ് നൽകിയിട്ടുണ്ടെന്നും പരീക്ഷകള്‍ക്ക് ഹാജരാകാതിരുന്ന വിദ്യാര്‍ഥികളുടെ ഫലം പ്രഖ്യാപിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
99.97 ഈ വര്‍ഷത്തെ വിജയ ശതമാനം. പെൺകുട്ടികളുടെ വിജയശതമാനം 99.98 ഉം ആൺകുട്ടികളുടേത് 99.97 മാണ്.