ETV Bharat / bharat

Girl Died After Being Attacked By Leopard പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം - വന്യജീവി സംരക്ഷണ വകുപ്പ്

A four year old girl died after being attacked by a leopard: ജമ്മു കശ്‌മീരിലെ ഉധംപൂർ ജില്ലയിൽ രാത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊണ്ടുപോയി. ഗ്രാമത്തിന്‍റെ പല ഭാഗങ്ങളിലായി തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് ഞായറാഴ്‌ച പുലർച്ചെയോടെയാണ് പെൺകുട്ടിയുടെ പാതി ഭക്ഷിച്ച മൃതദേഹം സമീപത്തെ വനത്തിൽ നിന്ന് തെരച്ചിൽ സംഘം കണ്ടെടുത്തത്.

പുള്ളിപ്പുലി  ആക്രമണം  ദാരുണാന്ത്യം  നാല് വയസ്സുകാരി  four year old girl  leopard  attacked  died  attacked by a leopard  leopard attack  ജമ്മു കാശ്‌മീർ  ഉധംപൂർ  മൃതദേഹം  dead body  നാല് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം  girl died after being attacked by a leopard  പുള്ളിപ്പുലിയുടെ ആക്രമണം  തിരച്ചില്‍ നടത്തി  Department of Wildlife Conservation  Forest Department officials  വനം വകുപ്പ് ഉദ്യോഗസ്ഥർ  വന്യജീവി സംരക്ഷണ വകുപ്പ്  girl died after being attacked by a leopard
girl killed by leopard
author img

By ETV Bharat Kerala Team

Published : Sep 3, 2023, 4:37 PM IST

ഉധംപൂർ (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ ഉധംപൂർ ജില്ലയിൽ നാലുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചു കൊണ്ടുപോയി കൊന്നതായി അധികൃതർ അറിയിച്ചു. തനു എന്ന നാലുവയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത് (Girl Died After Being Attacked By Leopard). ഉധംപൂർ ജില്ലയിലെ പഞ്ചാരി മേഖലയിലെ അപ്പർ ബഞ്ചാലയിൽ രാത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ച് കൊണ്ടുപോയത്.

ശനിയാഴ്‌ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് അധികൃതരും നാട്ടുകാരും ഗ്രാമത്തിന്‍റെ പല ഭാഗങ്ങളിലായി തെരച്ചില്‍ ആരംഭിച്ചു. ഞായറാഴ്‌ച പുലർച്ചെയോടെയാണ് പെൺകുട്ടിയുടെ പാതി ഭക്ഷിച്ച മൃതദേഹം സമീപത്തെ വനത്തിൽ നിന്ന് തെരച്ചിൽ സംഘം കണ്ടെടുത്തത്.

ഇതേത്തുടര്‍ന്ന് പുലിയെ പിടികൂടുന്നതിനായി വന്യജീവി സംരക്ഷണ വകുപ്പ് (Department of Wildlife Conservation) വനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കെണി സ്ഥാപിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ (Forest Department officials) പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ കൂടുതല്‍ ജാഗ്രത പുലർത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു.

ഉറക്കം നഷ്‌ടമായി ഗുജറാത്തിലെ മഠാന ഗ്രാമം: ഗിർ സോമനാഥ് ജില്ലയിലെ സൂത്രപദ താലൂക്കിൽപെട്ട ഈ മേഖലയിൽ കുട്ടിയടക്കം രണ്ട് പേരാണ് അടുത്തിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15 രാത്രി 10 മണിയോടെ ജനവാസ മേഖലയിലെത്തിയ പുള്ളിപ്പുലി രണ്ട് വയസുള്ള കുട്ടിയേയാണ് ആദ്യം ആക്രമിച്ചത്. വീടിനടുത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

രാത്രിയിൽ കുട്ടിക്കായി നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ കരിമ്പ് തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന 75-കാരനെയാണ് പുലി ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചതോടെ വയോധികനെ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും ജനവാസ മേഖലയിൽ തിരികെയെത്തിയ പുലി മറ്റൊരു വയോധികനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

ALSO READ: 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് കുട്ടിയടക്കം 2 പേരെ ; നരഭോജി പുലിപ്പേടിയിൽ മഠാന ഗ്രാമം

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസുകാരി മരിച്ചു: കുടുംബാംഗങ്ങൾക്കൊപ്പം കാൽനടയായി തിരുമലയിൽ ബാലാജി ദർശനത്തിനായി പോവുകയായിരുന്നു ആറ് വയസുകാരിയായ ലക്ഷിത. തിരുമലയിലെത്താനായി ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം അരങ്ങേറിയത്. കുടുംബത്തിനൊപ്പം നടക്കവെയാണ് കുട്ടിയെ പുലി ആക്രമിച്ചത്.

എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കുട്ടിയെ പുലി കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും രാത്രിയായതിനാല്‍ തെരച്ചിൽ നടത്താനായില്ല. തുടര്‍ന്ന് പിറ്റേദിവസം രാവിലെ തെരച്ചില്‍ ആരംഭിച്ചതോടെ ലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിന് അല്‍പം അകലെയായി കുട്ടിയുടെ മൃതദേഹം പുലി പാതി ഭക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി.

ALSO READ: തിരുപ്പതിയില്‍ പുള്ളിപ്പുലിയുടെ ആക്രമണം, 6 വയസുകാരിയ്ക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.