കാണ്‍പൂര്‍ : ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കാമുകിയുടെ സുഹൃത്ത് (Girlfriend's Friend). ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് (Kanpur) വിചിത്രവും ഞെട്ടിക്കുന്നതുമായ സംഭവം. കാമുകിയെ കാണാന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവിന് നേരെ കാമുകിയുടെ സുഹൃത്തിന്‍റെ ആക്രമണം (Girl Cuts Boyfriend's Private Part).
സംഭവം ഇങ്ങനെ : കാൺപൂരിലെ ചൗബേപൂർ പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി, കഴിഞ്ഞദിവസം രാത്രിയാണ് കാമുകനെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. വീട്ടിലെത്തിയ യുവാവിനോട് പെണ്‍കുട്ടിയുടെ സുഹൃത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ ഈ സമയം എതിര്‍ത്തുനിന്ന യുവാവിന്‍റെ സ്വകാര്യഭാഗത്ത് യുവതി പല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവ് നിലവിളിച്ചതോടെ രാത്രിയില്‍ പ്രദേശവാസികള്‍ തടിച്ചുകൂടിയെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
നാണക്കേട് ഭയന്ന് പരാതിപ്പെടാതെ യുവാവ്: വേദന കൊണ്ട് പുളഞ്ഞ യുവാവ് തന്‍റെ വീട്ടിലെത്തി സംഭവം ഭാര്യയെ ധരിപ്പിച്ചു. പക്ഷെ മാനനഷ്‌ടം ഭയന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ ചോര വാര്‍ന്ന് ഭര്‍ത്താവിന്‍റെ നില വഷളായതോടെ ഭാര്യ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സമീപത്തുള്ള ചൗബേപൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
എന്നാല്‍ നില വഷളാണെന്ന് വ്യക്തമാക്കി ഇവിടെ നിന്നും കാണ്‍പൂര്‍ ജില്ല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തില്‍ കേസെടുത്തതായി ചൗബേപൂർ സ്‌റ്റേഷന്‍ ഓഫിസര്‍ അറിയിച്ചു.
അടുത്തിടെ അമ്മയുമായി അവിഹിതബന്ധം ആരോപിച്ച് മകള്‍ യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലായിരുന്നു സംഭവം. രവിചന്ദ്രന്‍ റെഡ്ഡി എന്നയാള്‍ക്ക് സന്ധ്യ എന്ന സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. സന്ധ്യയും രവിചന്ദ്രനും ഒരുമിച്ച് സന്ധ്യയുടെ വാടക വീട്ടില്‍ നിന്ന് മദ്യം കഴിക്കുമ്പോഴാണ് സന്ധ്യയുടെ മകളും ആണ്‍സുഹൃത്തും വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് രവിചന്ദ്രനും സന്ധ്യയുടെ മകളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.
തുടര്‍ന്നാണ് സന്ധ്യയുടെ മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് രവിചന്ദ്രന്‍റെ ജനനേന്ദ്രിയം ഛേദിക്കുന്നത്. പിന്നീട് രവിചന്ദ്രന്‍റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. തൊട്ടുപിന്നാലെ അമ്മയുടെ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച മകളേയും ആണ്‍സുഹൃത്തിനേയും തെനാലി (രണ്ട്) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍ ജ്യോതിര്‍മയിയും സുഹൃത്ത് മണികണ്ഠനുമാണ് പിടിയിലായത്. ഇരുവരേയും പൊലീസ് അന്നുതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു.