ETV Bharat / bharat

'ജാതി സർട്ടിഫിക്കറ്റിൽ അത് ഇല്ലെന്ന് പരാമര്‍ശിക്കണം' ; ഹൈക്കോടതിയെ സമീപിച്ച് യുവതി

author img

By

Published : Apr 2, 2022, 4:17 PM IST

ജാതിയോ മതമോ ഇല്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കാജൽ മഞ്ജുള ഗുജറാത്ത് ഹൈക്കോടതിയില്‍

a Brahmin girl filed a petition in The HC to get the certificate without caste religion  Brahmin girl approached HC seeking No Caste no religion Certificate  girl approached The Gujarat High Court seeking non religion certificate  ജാതി സർട്ടിഫിക്കറ്റിൽ ജാതി വേണ്ടെന്ന് കാജൽ മഞ്ജുള  സൂറത്ത് സ്വദേശിനി കാജൽ മഞ്ജുള  ജാതിയില്ലാത്ത സർട്ടിഫിക്കറ്റ്  രാജ്ഗോർ ബ്രാഹ്മണ സമുദായം  Kajal Manjula demanding certificate without caste religion
ജാതി സർട്ടിഫിക്കറ്റിൽ ജാതി വേണ്ട; ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് സൂറത്ത് സ്വദേശിനി

അഹമ്മദാബാദ് : തന്‍റെ ജാതി സർട്ടിഫിക്കറ്റിൽ ജാതിയോ മതമോ പരാമര്‍ശിക്കരുതെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് സൂറത്ത് സ്വദേശിനി കാജൽ മഞ്ജുള ഗുജറാത്ത് ഹൈക്കോടതിയില്‍. രാജ്ഗോർ ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള യുവതി, തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇതാദ്യമാണ് ഇത്തരമൊരു സംഭവം. ജാതിപരമായുള്ള തന്‍റെ സ്വത്വം ഇല്ലാതാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമാണിതെന്ന് കാജൽ പറയുന്നു. വിവേചനപരമായ ജാതി വ്യവസ്ഥ ഭാവിയിൽ നിരവധി ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകനായ ധർമേഷ് ഗുർജാർ കോടതിയിൽ പറഞ്ഞു.

ALSO READ:ശിവകുമാര സ്വാമിജിയോടുള്ള ഭക്തിയാൽ കുഞ്ഞിന് 'ശിവമണി' എന്ന പേര് നൽകി മുസ്ലിം ദമ്പതികൾ

സ്നേഹ പ്രതിഭരാജ് എന്ന പെൺകുട്ടിക്ക് ജാതിയും മതവും പരാമർശിക്കാതെ സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കാജൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2017ൽ ജില്ല കലക്‌ടർ കാജൽ മഞ്ജുളയുടെ ആവശ്യം നിരസിച്ചിരുന്നു.

ഇതേതുടർന്നാണ് കാജൽ ഹൈക്കോടതിെയ സമീപിച്ചത്. വിഷയം ഗുജറാത്ത് ഹൈക്കോടതി വരും ദിവസങ്ങളിൽ പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.