ലഖ്‌നൗ: ഗാസിയാബാദിൽ അനധികൃതമായി പ്രവർത്തിക്കുന്ന മൂന്ന് ആയുധ നിർമാണ ഫാക്‌ടറികൾ കണ്ടെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫാക്‌ടറികൾ കണ്ടെത്തിയത്. രാത്രി വരെ നീണ്ടുനിന്ന റെയ്‌ഡിൽ, ഇത് പ്രവർത്തിപ്പിക്കുന്നവർ ഉൾപ്പെടെ 18 പേരെ അറസ്‌റ്റ് ചെയ്‌തു. 47 രാജ്യ നിർമിത പിസ്‌റ്റളുകളും 43 വെടിയുണ്ടകളും കൂടാതെ നിർമാണം പൂർത്തിയാകാത്ത ആയുധങ്ങളും കണ്ടെത്തി. അതേ സമയം ജില്ലയിലെ ലോനി എന്ന പ്രദേശത്താണ് ഏറ്റവും കൂടുതൽ തോക്ക് നിർമാണ ഫാക്‌ടറികൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഗാസിയാബാദിൽ മൂന്ന് അനധികൃത ആയുധ നിർമാണ ഫാക്‌ടറികൾ കണ്ടെത്തി - Ghaziabad illegal arms factories
അനധികൃത ആയുധ നിർമാണ ഫാക്‌ടറി പ്രവർത്തിപ്പിക്കുന്നവർ ഉൾപ്പെടെ 18 പേരെ റെയ്‌ഡിൽ അറസ്‌റ്റ് ചെയ്‌തു.