ETV Bharat / bharat

ബിഹാറില്‍ കാറും പിക്അപ്പ് ട്രക്കും കൂട്ടിയിടിച്ച് 6 മരണം - ബിഹാറില്‍ വാഹനാപകടം

കാറിലുണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്.

Gaya road accident  road accident in Gaya  Gaya news  Gaya accident news  road accident in bihar  ബിഹാറില്‍ വാഹനാപകടത്തില്‍ 6 മരണം  ബിഹാറില്‍ വാഹനാപകടം  വാഹനാപകടം
ബിഹാറില്‍ വാഹനാപകടത്തില്‍ 6 മരണം
author img

By

Published : Jul 24, 2021, 12:58 PM IST

പട്‌ന: ബിഹാറില്‍ എസ്‌യുവി കാര്‍ പിക്അപ്പ് ട്രക്കിലിടിച്ച് 6 പേര്‍ മരിച്ചു. ഗയ ജില്ലയില്‍ ഇന്നലെ(ജൂലൈ 23) രാത്രിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഗയ സ്വദേശികളാണ് മരിച്ച ആറ് പേരും.

അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിപോയവരെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗ്യാസ്‌കട്ടര്‍ മെഷീനുകള്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റം ചുമത്തി പിക്അപ്പ് ട്രക്ക് ഡ്രൈവര്‍ക്കെതിരെ ദോബി പൊലീസ് കേസെടുത്തു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

Also Read: ആലപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.