ETV Bharat / bharat

പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ ഗ്യാസ് ഏജൻസി ഉടമ രാജസ്ഥാനിൽ അറസ്റ്റിൽ - നർഹർ സൈനിക ക്യാംപ്

ആർമി പരിസരത്ത് എൽപിജി സിലിണ്ടറുകൾ എത്തിക്കുമ്പോഴാണ് സന്ദീപ് കുമാർ സൈന്യത്തിന്‍റെ വിവരങ്ങളും ചിത്രങ്ങളും ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.

pakistan handlers in india  pakistan spies in india  Gas agency owner held in Rajasthan for spying for Pakistan  rajasthan man held for espionage  Sandeep Kumar  പാകിസ്ഥാൻ  ചാരവൃത്തി  ചാരപ്പണി  എൽപിജി സിലിണ്ടർ  സൈനിക രഹസ്യാന്വേഷണ വിഭാഗം  നർഹർ സൈനിക ക്യാംപ്  ഇന്‍റലിജൻസ്
പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ ഗ്യാസ് ഏജൻസി ഉടമ രാജസ്ഥാനിൽ അറസ്റ്റിൽ
author img

By

Published : Sep 17, 2021, 9:00 AM IST

ജയ്‌പൂർ: ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിക്കൊടുത്തതിന് ജുൻജുനു ജില്ലയിലെ എൽപിജി സിലിണ്ടർ വിതരണ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്‌തു. നർഹർ സ്വദേശി സന്ദീപ് കുമാറി(30)നെയാണ് ചാരവൃത്തി ആരോപിച്ച് രാജസ്ഥാൻ പൊലീസും സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ആർമി പരിസരത്ത് എൽപിജി സിലിണ്ടറുകൾ എത്തിക്കുമ്പോഴാണ് സന്ദീപ് കുമാർ സൈന്യത്തിന്‍റെ വിവരങ്ങളും ചിത്രങ്ങളും ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.

നർഹർ സൈനിക ക്യാംപിലെ വിവരങ്ങൾ ചോർത്തി നൽകിയതിന് പ്രതിഫലമായി സന്ദീപ് പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു. ജൂലൈയിൽ സൈന്യത്തിന്‍റെ പ്രധാന വിവരങ്ങൾ ചോർത്തി നൽകാൻ പാകിസ്ഥാൻ ഹാൻഡ്‌ലർമാർ സന്ദീപിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സെപ്റ്റംബർ 12ന് പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്‍റലിജൻസ് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.

Also Read: കുപ്‌വാരയിൽ സ്‌ഫോടനത്തിൽ 17കാരി മരിച്ചു; എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.