ETV Bharat / bharat

രോഹിണി കോടതി വെടിവയ്പ്പ് മുഖ്യ സൂത്രധാരൻ തില്ലു താജ്‌പൂരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു

എതിർ ഗുണ്ടാചേരയിലെ യോഗേഷ് തുണ്ടയും സഹതടവുകാരും ചേർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തില്ലുവിനെ അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തില്ലു താജ്‌പൂരിയ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

gangster Tillu Tajpuriya killed allegedly by rival gang members in Tihar jail  തില്ലു താജ്‌പൂരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു  രോഹിണി കോടതി വെടിവയ്പ്പ്  Jailed gangster Tillu Tajpuriya  accused in Delhis Rohini court shootout  Rohini court shootout  Delhis Rohini court shootout  തില്ലു താജ്‌പൂരിയ  crime news  തിഹാർ ജയിൽ
രോഹിണി കോടതി വെടിവയ്പ്പ് മുഖ്യ സൂത്രധാരൻ
author img

By

Published : May 2, 2023, 10:28 AM IST

ഡൽഹി : ഡൽഹി രോഹിണി കോടതി വെടിവയ്പ്പ് കേസിലെ പ്രതിയായ തില്ലു താജ്‌പൂരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. എതിർ ഗുണ്ട സംഘത്തിലെ യോഗേഷ് തുണ്ടയും സഹതടവുകാരും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് തില്ലു താജ്‌പൂരിയ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിൽ പരിക്കേറ്റ തില്ലുവിനെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിഹാർ ജയിൽ ഉദ്യോഗസ്ഥരുടെ മൊഴിയനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നിലയിൽ തിഹാർ ജയിലിൽ നിന്നും രണ്ട് വിചാരണ തടവുകാരെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചതായി രാവിലെ ഏഴ് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവരിൽ ഒരാളെ അബോധാവസ്ഥയിലാണ് കൊണ്ടുവന്നതെന്നും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചെന്നും വെസ്റ്റ് ഡിസ്ട്രിക്‌ട് അഡീഷണൽ ഡിസിപി അക്ഷത് കൗശൽ പറഞ്ഞു.

തില്ലു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുനിൽ ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഹിത് അപകടനില തരണം ചെയ്‌തിട്ടുണ്ട്. തിഹാറിലെ എട്ടാം നമ്പർ ജയിലിൽ കഴിഞ്ഞിരുന്ന യോഗേഷ് തുണ്ട എന്ന തടവുകാരനും മറ്റ് എതിരാളികളായ സംഘാംഗങ്ങളും ജയിൽ നമ്പർ 9ൽ തടവിലായിരുന്ന തില്ലുവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.

രോഹിണി കോടതിയിലെ വെടിവെപ്പ് കേസിലെ പ്രധാന സൂത്രധാരനായി തില്ലു താജ്‌പൂരിയയെ പ്രതി ചേർത്തിരുന്നു. 2021ൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി കോടതിയിലെ റൂം നമ്പർ 207ൽ നടന്ന വെടിവെപ്പിൽ ഗോഗി എന്ന പേരിലറിയപ്പെടുന്ന ജിതേന്ദർ മാനും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഗോഗി തിഹാർ ജയിലിലാണ് ശിക്ഷ അനുഭവിച്ചിരുന്നത്.

2021 സെപ്റ്റംബർ 24ന് ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ എതിർ ഗുണ്ട സംഘം കോടതി വളപ്പിൽ വെച്ച് ഗോഗിയെയും മറ്റു രണ്ട് പേരേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമിസംഘം വെടിയുതിർത്തത്. ഡൽഹി പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് സംഘം അക്രമികൾക്ക് നേരെ വെടിയുതിർത്തിരുന്നു. ഈ വെടിവയ്‌പ്പിൽ പരിക്കേറ്റ രണ്ട് പേർ കൊല്ലപ്പെട്ടു.

വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഗോഗിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയെത്തിയപ്പോഴേക്കും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. വെടിവയ്‌പ്പുമായി ഉമംഗ്, വിനയ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. ആ സമയത്ത് മണ്ടോളി ജയിലിലെ 15-ാം നമ്പർ ജയിലിൽ കഴിഞ്ഞിരുന്ന സുനിൽ എന്ന ടില്ലു ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയിലിൽ നിന്ന് വാട്‌സാപ്പ് കോളുകൾ വഴി തില്ലു ഇരുവരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ALSO READ: കോടതി മുറിക്കുള്ളിലെ വെടിവയ്പ്പ് ; രണ്ട് പേർ അറസ്റ്റിൽ

2021ൽ, ചില ഗുണ്ട സംഘങ്ങൾ തില്ലു താജ്‌പൂരിയയെ കൊലപ്പെടുത്താൻ മറ്റൊരു ആക്രമണം ആസൂത്രണം ചെയ്‌തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മോഹിത്, സാഗർ, ഹർഷ്, സുമിത് എന്നിങ്ങനെ നാല് ഗുണ്ട സംഘങ്ങളെ പിടികൂടിയ ഡൽഹി പൊലിസ് ആക്രമണം തടഞ്ഞിരുന്നു. ഗോഗി, അശോക് പ്രധാൻ, ലോറൻസ് ബിഷ്‌ണോയി എന്നിവരുടെ സംഘത്തിൽപ്പെട്ടവരായിരുന്നു ഇവർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.