ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു - ലഖ്‌നൗ

ജയ്‌സിങ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സൂറത്തില്‍ എത്തിച്ചായിരുന്നു പ്രതികള്‍ പീഡനത്തിനിരയാക്കിയത്.

uttar pradesh  uttar pradesh crime  uttar pradesh gangrape  gangraped student died  വിദ്യാര്‍ഥിനി മരിച്ചു  ജയ്‌സിങ്പൂര്‍  ഉത്തര്‍പ്രദേശ്  ഉത്തര്‍പ്രദേശ് ക്രൈം വാര്‍ത്തകള്‍  ലഖ്‌നൗ  കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി മരിച്ചു
UP
author img

By

Published : Jun 1, 2023, 10:55 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി മരിച്ചു. പീഡനത്തിന് ശേഷം പ്രതികള്‍ തീപൊള്ളലേല്‍പ്പിച്ച പെണ്‍കുട്ടി ചികിത്സയില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി രണ്ട് മാസത്തിന് ശേഷമാണ് പ്രതികള്‍ പീഡനത്തിനിരയാക്കിയത്.

ജനുവരി 30നാണ് ജയ്‌സിങ്പൂര്‍ സ്വദേശിയായ കൗമാരക്കാരിയെ കോട്വാലി മേഖലയിലെ ബഹ്‌രി ഗ്രാമവാസിയായ മഹാബീര്‍ എന്നറിയപ്പെടുന്ന ബീരെ എന്നയാള്‍ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് അറിയിച്ചു. കൂട്ടാളികളുടെ സഹായത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ സൂറത്തിലെത്തിച്ചിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ മാര്‍ച്ച് 28നാണ് പ്രതികള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നാലെ പ്രതികള്‍ വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്‌തു. തുടര്‍ന്ന് ഈ വിവരം പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി തന്നെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

മാര്‍ച്ച് 29ന് പെണ്‍കുട്ടിയുടെ പിതാവ് എസ്‌പിക്ക് പരാതി നല്‍കി. എസ്‌പിയുടെ നിര്‍ദേശപ്രകാരം സൂറത്തിലെത്തിയ പൊലീസ് സംഘമാണ് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കുട്ടിയെ തിരികെ ലഖ്‌നൗവിലെത്തിച്ച് ചികിത്സ നല്‍കിയത്.

പിന്നാലെ ജില്ല എസ്‌പി സിഒ പ്രശാന്ത് സിങ്ങിന്‍റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പ്രതികള്‍ക്കായി സൂറത്ത് ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പൊലീസ് റെയ്‌ഡ് നടത്തി. വ്യാപകമായ തെരച്ചിലിനൊടുവില്‍ പ്രതികളായ ബീരെ, ധനിറാം എന്നിവരെ അന്വേഷണ സംഘം പിടികൂടി.

ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൗമാരക്കാരിയെ മെയ്‌ 16ന് തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍, 60 ശതമാനത്തോളം പൊള്ളലേറ്റിരുന്ന കുട്ടിയുടെ ആരോഗ്യ നില ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ (മെയ്‌ 30) വഷളാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

മതപഠനകേന്ദ്രത്തിെലെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പിടിയില്‍: തിരുവനന്തപുരം ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന അല്‍ അമന്‍ മതപഠനശാലയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീമാപ്പള്ളി സ്വദേശിയായ 20കാരനെ പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വഴിത്തിരിവ്. മതപഠനശാലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വിദേശത്തായിരുന്ന യുവാവ് ഇപ്പോള്‍ നാട്ടിലാണുള്ളത്. മതപഠന കേന്ദ്രത്തില്‍ പോകുന്നതിന് മുന്‍പ് പെണ്‍കുട്ടി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ലൈംഗികാതിക്രമത്തിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ മെയ് 16നായിരുന്നു മതപഠനശാലയില്‍ 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മെയ്‌ 15ന് പെണ്‍കുട്ടി തന്‍റെ അമ്മയെ വിളിച്ച് സ്ഥാപനത്തില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മ എത്തിയപ്പോള്‍ സ്ഥാപനത്തിന്‍റെ അധികൃതാരാണ് ഇവരെ കുട്ടിയുടെ മരണവിവരം അറിയിച്ചത്.

Also Read : 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയ്‌ക്ക് വധശിക്ഷ, വാദം പൂർത്തിയാക്കിയത് 15 ദിവസം കൊണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.